| Tuesday, 9th February 2021, 3:02 pm

ന്യൂസ് ക്ലിക്ക് ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ റെയ്ഡ്; കേന്ദ്രത്തിന് മുന്നില്‍ അടിയറവ് പറയാത്തതിന്റെ പ്രതികാരമെന്ന് വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര മീഡിയ പോര്‍ട്ടലായ ന്യൂസ് ക്ലിക്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ റെയ്ഡ്. ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെയും മാധ്യമപ്രവര്‍ത്തകരുടെയും വീടുകളിലും ഇ.ഡി ചൊവ്വാഴ്ച രാവിലെ റെയ്ഡ് നടത്തി.

ന്യൂസ് ക്ലിക്കിലെ റെയ്ഡുകള്‍ പണമിടപാട് കേസുമായി ബന്ധപ്പെട്ടതാണെന്നും വിദേശത്തുള്ള ”സംശയാസ്പദമായ കമ്പനികളില്‍” നിന്ന് സംഘടനയ്ക്ക് ലഭിച്ച ധനസഹായം ഏജന്‍സി അന്വേഷിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ന്യൂസ് ക്ലിക്കിനെതിരെ പ്രതികാര നടപടിയാണ് നടക്കുന്നതെന്ന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നുണ്ട്.
സര്‍ക്കാരിന്റെ വരുതിയില്‍ നില്‍ക്കാത്ത മാധ്യമങ്ങളേയും മാധ്യമപ്രവര്‍ത്തകരേയും ദ്രോഹിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കമാണ് ന്യൂസ് ക്ലിക്കിലെ റെയ്‌ഡെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

ന്യൂസ് ക്ലിക്കിനെതിരെയുള്ള നടപടി ഞെട്ടിക്കുന്നതാണെന്നും സ്വതന്ത്ര ബദല്‍ മാധ്യമങ്ങളുടെ വാ മൂടിക്കെട്ടാനുള്ള സര്‍ക്കാറിന്റെ ശ്രമാണ് റെയ്‌ഡെന്നുമാണ് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Enforcement Directorate Conducts Raids on NewsClick Office, Officials’ Residences

We use cookies to give you the best possible experience. Learn more