| Friday, 11th September 2020, 4:23 pm

നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്ത് കേസ്; കോഴിക്കോട് നിന്ന് 1.8 കോടിയുടെ വസ്തുവകകള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സമന്റ് ഡയറക്ടറേറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളുടെ സ്വത്ത് കണ്ടു കെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കോഴിക്കോട് ജില്ലയില്‍ 1.84 കോടിയുടെ സ്വത്ത് വകകളാണ് കണ്ടു കെട്ടിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌സ അറിയിച്ചത്.

പ്രതികളുമായി ബന്ധപ്പെട്ട വീട്, അപ്പാര്‍ട്ട്‌മെന്റ്, ഭൂമി, സ്ഥിര നിക്ഷേപം എന്നിവയാണ് കണ്ടുകെട്ടിയത്.

ട്വിറ്ററിലൂടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇക്കാര്യം അറിയിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് വസ്തുവകകള്‍ കണ്ടു കെട്ടിയത്.

മുഖ്യ പ്രതി ടി. കെ ഫായിസിന്റെ ഭാര്യ പി. സി ശബ്‌നയുടെ വടകരയിലെ വീടും കണ്ടുകെട്ടിയിട്ടുണ്ട്. മറ്റ് പ്രതികളായ അഷ്‌റഫ്, സോഹദരന്‍ സുബൈര്‍, അബ്ദുള്‍ റഹീം എന്നിവരുടെ കോഴിക്കോട്ടെ ഫ്‌ളാറ്റും സ്ഥലവുമാണ് കണ്ടുകെട്ടിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Enforcement directorate attaches wealth of 1.8 crore from Kozhikode

We use cookies to give you the best possible experience. Learn more