ന്യൂദല്‍ഹി: ഐ.സി.ഐ.സി.ഐ ബാങ്കിന്റെ മുന്‍ സി.ഇ.ഒയും എം.ഡിയുമായ ചന്ദ കൊച്ചാറിന്റെ സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ചന്ദ കൊച്ചാറിന്റെ മുംബൈയിലെ അപാര്‍ട്ട്‌മെന്റും മറ്റു ഓഹരികളും ഇതിനൊപ്പം പിടിച്ചെടുത്തിട്ടുണ്ട്. ഇതു വരെ പിടിച്ചെടുത്ത സ്വത്തുക്കള്‍ മുഴുവന്‍ 78 കോടിയോളം വിലവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോണ്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കൊച്ചാര്‍ ഇപ്പോള്‍ സി.ബി.ഐയുടെയും എന്‍ഫോഴ്്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും അന്വേഷണം നേരിടുകയാണ്.
ഐ.സി.ഐ.സി.ഐ ബാങ്ക് ആറുവര്‍ഷം മുമ്പ് വീഡിയോകോണിന് 3,250 കോടി രൂപ വായ്പ അനുവദിച്ചതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന പരാതിയിലാണ് സി.ബി.ഐ അന്വേഷണം നടത്തുന്നത്.