തിരുവനന്തപുരം: വ്യവസായി വി.എം രാധാകൃഷ്ണന്റെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. 23 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. മലബാര്‍ സിമന്റ്‌സ് അഴിമതിയിലാണ് നടപടി. 2004-2008 കാലത്ത് സമ്പാദിച്ച സ്വത്താണ് കണ്ടുകെട്ടിയത്.
പാലക്കാട് വയനാട് കോഴിക്കോട് ജില്ലയിലെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. മലബാര്‍സിമന്റ്‌സ് അഴിമതി നടക്കുന്ന കാലയളവില്‍ സമ്പാദിച്ച ഹോട്ടല്‍ ഫ്‌ളാറ്റ് എന്നിവ കണ്ടുകെട്ടിയവയില്‍പെടും.