നേരത്തെ അറബ് രാജ്യങ്ങളുടെ കണ്ണിലെ കരട്, ഇപ്പോൾ യു.എസിന്റെയും ഇസ്രഈലിന്റെയും ഉറക്കം കെടുത്തുന്നു; ആരാണ് ഹൂത്തികൾ?
ഗസയിലെ ഇസ്രഈൽ അക്രമണങ്ങൾക്കിടയിൽ ലോകത്തിന്റെ ശ്രദ്ധ തന്നെ ചെങ്കടലിലേക്ക് കേന്ദ്രീകരിക്കുന്നതായിരുന്നു ഇസ്രഈലി കപ്പലുകൾക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം. മിഡിൽ ഈസ്റ്റിലെ സംഘർഷത്തിലേക്ക് ലോക രാജ്യങ്ങൾ കൂടി വലിച്ചിഴയ്ക്കപ്പെടുമെന്ന് പാശ്ചാത്യ ലോകം ഭയന്നു. ചെങ്കടലിൽ ഇസ്രഈലി കപ്പലുകൾക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണങ്ങൾക്ക് മറുപടിയായി ജനുവരി 12ന് യു.എസും യു.കെയും യെമനിലെ ഹൂത്തികളുടെ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി. എന്നാൽ അമേരിക്കയെയും കൂട്ടരെയും വെറുതെ വിടില്ലെന്നും തിരിച്ചടിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഹൂത്തികൾ. ഔദ്യോഗികമായി അൻസാറുള്ള എന്നറിയപ്പെടുന്ന ഹൂത്തികൾ ആരാണ്? യെമനിലെ രാഷ്ട്രീയ സാഹചര്യം എന്താണ്?
Content Highlight: Enemy to Soudi; Now a threat to US and Israel, Who are Houthis?
ഷഹാന എം.ടി.
ഡൂൾന്യൂസ് സബ് എഡിറ്റർ ട്രെയ്നീ. കേരള സർവകലാശാലയിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ പി.ജി. പൂർത്തിയാക്കി.