ബ്രസീലിയന്‍ യുവതാരം എന്‍ഡ്രിക്കിനെ 2024ല്‍ സൈന്‍ ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയാണ് സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് . എന്നാല്‍ ഇതിന് മുന്നോടിയായി എന്‍ഡ്രിക് റയല്‍ മാഡ്രിഡില്‍ എത്തിയിരിക്കുകയാണ്. ഇത്തവണ കളിക്കാരന്‍ ആയിട്ടല്ല പകരം റയല്‍ മാഡ്രിഡിന്റെ കളി കാണാന്‍ ഗാലറിയില്‍ ആയിരിക്കും എന്‍ഡ്രിക് ഉണ്ടാവുക.
ലാ ലിഗയില്‍ ഡിസംബര്‍ 18ന് റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണബ്യുവില്‍ നടക്കുന്ന വിയ്യാറയലിനെതിരെ നടക്കുന്ന മത്സരം കാണാനാണ് ബ്രസീലിയന്‍ താരം എത്തുക.
റയല്‍ മാഡ്രിഡിന്റെ മത്സരം കാണാന്‍ ക്ലബ്ബ് എന്‍ഡ്രിക്കിനെ ക്ഷണിച്ചിട്ടുണ്ടെന്നും അതിനായി താരം മാന്‍ഡ്രോയ്ഡില്‍ എത്തുമെന്നുമാണ് സ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നത്.
🚨 Endrick will attend Real Madrid – Villarreal. @diarioas pic.twitter.com/Q1k97J1R18
— Madrid Xtra (@MadridXtra) December 14, 2023
സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് ബ്രസീലിയന്‍ യുവതാരത്തെ 52 മില്യണ്‍ തുകക്ക് സൈന്‍ ചെയ്തിരുന്നു. എന്നാല്‍ ഫിഫ നിയമങ്ങള്‍ അനുസരിച്ച് 18 വയസ്സിന് താഴെയുള്ള താരങ്ങളെ ട്രാന്‍സ്ഫര്‍ ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. ഇപ്പോള്‍ 17 വയസ്സുള്ള എന്‍ഡ്രിക്കിന് 2024 ജൂലൈയില്‍ 18 വയസ്സ് ആവുമ്പോള്‍ റയല്‍ റയല്‍ മാഡ്രിഡ് ഔദ്യോഗികമായി താരത്തെ ടീമില്‍ എത്തിക്കും.
ഫുട്‌ബോള്‍ ചരിത്രത്തില്‍ പ്രായം കുറഞ്ഞ താരത്തിന്റെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ ആണിത്. ബ്രസീലിയന്‍ താരങ്ങളായ വിനീഷ്യസ് ജൂനിയറിനെയും റോഡ്രിഗോയെയും 40 മില്യണ്‍ തുകക്കായിരുന്നു റയല്‍ മാഡ്രിഡ് സ്വന്തമാക്കിയത്.
എന്നാല്‍ എന്‍ഡ്രിക്കിന് 52 മില്യണിന്റെ ഓഫര്‍ ആണ് റയല്‍ മാഡ്രിഡ് നല്‍കിയത്. അതുകൊണ്ടുതന്നെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രായം കുറഞ്ഞ താരത്തിനുള്ള ട്രാന്‍സ്ഫര്‍ തുകയായി ഇത് മാറുമെന്നതില്‍ യാതൊരു സംശയവുമില്ല.
ഈ സീസണില്‍ ബ്രസീലിയന്‍ ക്ലബ്ബായ പാല്‍മിറാസിനായി 31 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ എന്‍ഡ്രിക്ക് 14 ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. രണ്ട് തവണ ലീഗ് കിരീടവും ഒരു സൂപ്പര്‍ കോപ്പ ഡോ ബ്രസീലും പാല്‍മിറാസ് നേടിയിട്ടുണ്ട്. അടുത്തിടെ ബ്രസീലിയന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന് വേണ്ടിയും താരം അരങ്ങേറ്റം കുറിച്ചിരുന്നു.
Content Highlight: Endrick arrives in Madrid for Set to watch game against Villarreal.