ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ക്ലബുകളിലൊന്നാണ് റയല്‍ മാഡ്രിഡ്. കഴിഞ്ഞ മത്സരത്തില്‍ റയല്‍ മാഡ്രിഡ് അലാവസിനോട് രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് വിജയിച്ചിരുന്നു. എന്നാല്‍ റഫറിയും റയല്‍ മാഡ്രിഡും ഒത്തു കളിച്ചിരിക്കുകയാണ് എന്നാണ് എതിര്‍ ടീം പരിശീലകന്‍ വാദിക്കുന്നത്.
മത്സരത്തിന്റെ രണ്ടാം പകുതിയില്‍ റോഡ്രിഗോക്ക് പകരമാണ് എന്‍ഡ്രിക്ക് കളത്തിലേക്ക് ഇറങ്ങിയത്. മത്സരത്തിന്റെ ഇടയ്ക്ക് വെച്ച് എന്‍ഡ്രിക് അലാവസ് പ്രതിരോധ നിര താരം സാന്റിയാഗോ മൗറിനോയെ ഗുരുതരമായി ഫൗള്‍ ചെയ്തിരുന്നു. റെഡ് കാര്‍ഡ് കിട്ടേണ്ടതില്‍ നിന്ന് അദ്ദേഹത്തിന് റഫറി യെല്ലോ കാര്‍ഡ് മാത്രമാണ് നല്‍കിയത്.
എന്‍ഡ്രിക്കിന്റെ ഭാഗത്ത് നിന്ന് പിഴവ് സംഭവിച്ചതുമായി ബന്ധപ്പെട്ടു മാര്‍ക്ക ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ചെയ്തത് തെറ്റാണെന്നും, പരിശീലകനായ കാര്‍ലോ അഞ്ചലോട്ടിയോടും റയലിലെയും, അലാവസിലെയും താരങ്ങളോടും താരം മാപ്പ് പറയുകയും ചെയ്തു. കൂടാതെ ഇതുപോലെയുള്ള സംഭവങ്ങള്‍ ഇനി അദ്ദേഹം ആവര്‍ത്തിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
യെലോ കാര്‍ഡിന് പകരം റെഡ് കാര്‍ഡ് റഫറി എന്‍ഡറിക്കിന് കൊടുത്തിരുന്നെങ്കില്‍ റയല്‍ മാഡ്രിഡിന് കാര്യങ്ങള്‍ കൂടുതല്‍ വഷളായേനെ. റയലിന് വേണ്ടി വാസ്‌കസ്, എംബാപ്പെ, റോഡ്രിഗോ എന്നിവരാണ് ഗോള്‍ നേടിയത്. മത്സരത്തിന്റെ അവസാന ഘട്ടത്തിലാണ് അലാവസ് രണ്ട് ഗോളുകളും നേടിയത്. പക്ഷെ സമനില ഗോള്‍ നേടാന്‍ അലാവസിന് സാധിച്ചില്ല.
Content Highlight: Endric seriously fouled Alaves defender Santiago Mourinho