മൂന്ന് മാസത്തിനകം അഞ്ച് ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാനും. ആജീവാനന്ത ചികിത്സ സഹായം സംസ്ഥാന സര്‍ക്കാര്‍ വഴി ഏര്‍പ്പെടുത്താനുമാണ് വിധിയില്‍ പറയുന്നത്.
ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ ദുരന്ത ബാധിതര്‍ക്ക് നഷ്ട പരിഹാരം നല്‍കാന്‍ സുപ്രീം കോടതി വിധി. ഡി.വൈ.എഫ്.ഐ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധി പുറത്തു വന്നത്. മൂന്ന് മാസത്തിനകം അഞ്ച് ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാനാണ് വിധി.
Also read നോട്ട് നിരോധനം: ഫെബ്രുവരി അവസാനത്തോടെ എല്ലാം സാധാരണനിലയിലാകുമെന്ന് എസ്.ബി.ഐ ചീഫ്
ദുരന്ത ബാധിതര്‍ക്ക് നഷ്ട പരിഹാരവും, ആജീവാനന്ത ചികിത്സ സഹായവും ആവശ്യപ്പെട്ടായിരുന്നു ഡി.വൈ.എഫ്.ഐ ഹര്‍ജി സമര്‍പ്പിച്ചത്. മൂന്ന് മാസത്തിനകം അഞ്ച് ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാനും. ആജീവാനന്ത ചികിത്സ സഹായം സംസ്ഥാന സര്‍ക്കാര്‍ വഴി ഏര്‍പ്പെടുത്താനുമാണ് വിധിയില്‍ പറയുന്നത്.
ചികിത്സ തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം പിന്നീട് ആ തുക എന്‍ഡോസള്‍ഫാന്‍ കമ്പനികളില്‍ നിന്ന് ഈടാക്കുകയാണ് വേണ്ടത്. സംസ്ഥാന സര്‍ക്കാരിന് ആവശ്യമെങ്കില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ചികിത്സ സഹായം തേടാവുന്നതാണ്.
നേരത്തെ എന്‍ഡോസള്‍ഫാന്‍ കമ്പനികള്‍ കേസ് പരിഗണിച്ചിരുന്ന ജഡ്ജിയുടെ ചിത്രം ഉള്‍പ്പടെ കേസില്‍ തങ്ങള്‍ക്കനുകൂല വിധി പുറത്തു വന്ന തരത്തില്‍ പത്രപരസ്യം നല്‍കിയിരുന്നു. എന്നാല്‍ ഇത് വ്യാജ പരസ്യമാണെന്ന് പറഞ്ഞ കോടതി. കമ്പനികള്‍ പരസ്യം നല്‍കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നുള്ള വിശദീകരണം നല്‍കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.