എന്‍ഡോസള്‍ഫാന്‍ സമരം: നാള്‍വഴികള്‍, ചില ഓര്‍മ്മപെടുത്തലുകള്‍
Discourse
എന്‍ഡോസള്‍ഫാന്‍ സമരം: നാള്‍വഴികള്‍, ചില ഓര്‍മ്മപെടുത്തലുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Jan 29, 10:01 am
Friday, 29th January 2016, 3:31 pm

കാസര്‍ഗോട്ടെ പ്രശ്‌നത്തില്‍ എന്‍ഡോസള്‍ഫാന്‍ ബന്ധമില്ലെന്നാണ് അന്ന് കൃഷ്രിമന്ത്രിയായിരുന്ന ഗൗരിയമ്മ പറഞ്ഞത്. അസംബ്ലിയില്‍ തുടരെ തുടരെ ഈ പ്രശ്‌നം വി.എസ് ഉന്നയിക്കുകയുണ്ടായി. അതോടൊപ്പം തന്നെ കാസര്‍ഗോട്ട് ബഹുജന സമരം വളര്‍ന്നുവരികയും ചെയ്തു സമരത്തിനു പിന്തുണയുമായി സി.പി.ഐ(എം)ഉം മറ്റ് ഇടതുപക്ഷ പാര്‍ടികളുമെല്ലാം രംഗത്തു വന്നു.


 

Endosulfan-2


quote-mark

ഒന്നിലധികം പ്രാവശ്യം കേരളം സന്ദര്‍ശിച്ച ദുബെ കമ്മിറ്റി എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദകര്‍ക്ക് അനുകൂലമായി തെളിവെടുക്കാന്‍ നടത്തിയ ശ്രമം കാസര്‍ഗോട്ടെ ജനങ്ങളില്‍ നിന്നും ശക്തമായ എതിര്‍പ്പ് വിളച്ചുവരുത്തി.


 

blank

vk-sasidharan

| ഒപ്പീനിയന്‍ / വി.കെ ശശിധരന്‍ |

blank

2001 ആഗസ്റ്റ് മാസത്തിലാണ് എന്‍ഡോസള്‍ഫാന്‍ ഉപയോഗം മൂലമുണ്ടാകുന്ന മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ സജീവ ജനശ്രദ്ധ ആകര്‍ഷിച്ചതും, നിയമസഭയില്‍ ചര്‍ച്ച വിഷയമാകുന്നതും. ഈ മാരക കീടനാശിനിയുടെ ഉപയോഗം മൂലം കസര്‍ഗോട്ടെ നൂറുകണക്കിന് പേര്‍, കാന്‍സര്‍ ഉള്‍പ്പെടെയുളള മാരകരോഗങ്ങള്‍ക്ക് അടിപ്പെടുകയും മരണപ്പെടുകയും ചെയ്ത വിഷയം അന്നു പ്രതിപക്ഷനേതാവായിരുന്ന വി.എസ് അച്ച്യുതാനന്ദന്‍ നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതിനെ തുടര്‍ന്ന്, കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനിയുടെ ഉപയോഗം നിരോധിച്ചുകൊണ്ട് 2001 ആഗസ്റ്റ് 25ന് സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.

എന്നാല്‍ 2002 ഫെബ്രുവരി 18ന് കൃഷിവകുപ്പ് സെക്രട്ടറി ഇറക്കിയ ഒരു ഉത്തരവിലൂടെ കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തിന് മേലുളള നിരോധനം സര്‍ക്കാര്‍ പിന്‍വലിക്കുകയുണ്ടായി. കാസര്‍ഗോട്ടെ ഏതാനും പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രതിപക്ഷനേതാവിനെ ചെന്നുകണ്ട് എന്‍ഡോസള്‍ഫാന്‍ വിഷബാധമൂലമുളള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ വിവരിക്കുകയുണ്ടായി. അവര്‍ ചില ഫോട്ടോകളും കാണിച്ചു.

കശുമാവിന്‍തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നതിനെതിരെ ലീലാകുമാരിയമ്മ, വൈ.എസ് മോഹന്‍കുമാര്‍, ശ്രീപ്രഡ്രെ തുടങ്ങിയവരും മറ്റും ശബ്ദമുയര്‍ത്താന്‍ തുടങ്ങിയിരുന്നെങ്കിലും പൊതുവില്‍ എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം അന്ന് വലിയ വാര്‍ത്തയായിരുന്നില്ല. ഗവര്‍ണ്‍മെന്റും രാഷ്ട്രീയപാര്‍ട്ടികളും എന്‍ഡോസള്‍ഫാന് അനുകൂലമായിരുന്നു.

കാസര്‍ഗോഡ് എന്‍മകജെ മേഖലയില്‍ നിരവധി പേര്‍ക്ക് അംഗവൈകല്യവും ജനിതകരോഗങ്ങളും ഉണ്ടായതിന് കാരണം എന്‍ഡോസള്‍ഫാനാണെന്ന് ശാസ്ത്രീയമായ ഔദ്യോഗിക പഠന റിപ്പോര്‍ട്ടുകളൊന്നും 2002 വരെ ഉണ്ടായിരുന്നില്ല എന്നാണ് ഓര്‍മ്മ. പോരാത്തതിന് പ്ലാന്റേഷന്‍ കോര്‍പ്പറഷന്‍ വക അയ്യായിരത്തോളം ഹെക്ടര്‍ കശുമാവിന്‍ തോപ്പിലെ തൊഴിലാളികളുടെ ജീവിതപ്രശ്‌നവും.

എന്‍ഡോസള്‍ഫാന്‍ തളിക്കുന്നതിനെതിരെ ബോധവല്‍ക്കരണത്തിന് ശ്രമിക്കുകയും പ്രതിഷേധിക്കുകയും ചെയ്തവരെ ശത്രുക്കളായാണ് അന്നു അധികൃതര്‍ കണ്ടത്. മിക്ക രാഷ്ട്രീയപാര്‍ട്ടികളും അതേ നിലപാടിലായിരുന്നു. പുഞ്ചിരി ക്ലബിന്റെയും മറ്റും ചില പ്രസ്താവനകള്‍, പ്രശസ്ത ഫോട്ടോഗ്രാഫര്‍ മധുരാജിന്റെ ഹൃദയസ്പര്‍ശിയായ ഫോട്ടോകള്‍, എം.എ. റഹ്മാന്റെ ഫോട്ടോകളും ഡോക്യുമെന്ററിയും, മാതൃഭൂമിയിലും മറ്റും വന്ന വാര്‍ത്തകള്‍  അത്രയുമായിരുന്നു അന്നേവരെ ഉണ്ടായിരുന്നത്.


കാസര്‍ഗോട്ടെ പ്രശ്‌നത്തില്‍ എന്‍ഡോസള്‍ഫാന്‍ ബന്ധമില്ലെന്നാണ് അന്ന് കൃഷ്രിമന്ത്രിയായിരുന്ന ഗൗരിയമ്മ പറഞ്ഞത്. അസംബ്ലിയില്‍ തുടരെ തുടരെ ഈ പ്രശ്‌നം വി.എസ് ഉന്നയിക്കുകയുണ്ടായി. അതോടൊപ്പം തന്നെ കാസര്‍ഗോട്ട് ബഹുജന സമരം വളര്‍ന്നുവരികയും ചെയ്തു സമരത്തിനു പിന്തുണയുമായി സി.പി.ഐ(എം)ഉം മറ്റ് ഇടതുപക്ഷ പാര്‍ടികളുമെല്ലാം രംഗത്തു വന്നു.


 

kr-gauri-and-vs-achuthanandan

ഗൗരിയമ്മയും വി.എസ് അച്യുതാനന്ദനും


കാസര്‍ഗോട്ടു നിന്നുവന്ന പ്രവര്‍ത്തകര്‍ ദീര്‍ഘസമയമെടുത്ത് വി.എസിന് കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കുകയും അടുത്ത ദിവസം അദ്ദേഹം കാസര്‍ഗോട്ടെ എല്‍.ഡി.എഫ് നേതാക്കളോടൊപ്പം എന്‍ഡോസള്‍ഫാന്‍ ബാധിതമേഖലയായ എന്‍മകജെ, മൂളിയാര്‍ എന്നീ മേഖലകള്‍ സന്ദര്‍ശിക്കുകയും ചെയ്യുകയുണ്ടായി. അവിടെ കണ്ടത് കരളലിയിക്കുന്ന കാഴ്ചകളായിരുന്നു. ബുദ്ധിമാന്ദ്യവും അംഗവൈകല്യങ്ങളും ബാധിച്ച കുട്ടികളും അമ്മമാരും വൃദ്ധന്മാരും…  ഭയാനകമാംവിധം വയര്‍ വീര്‍ത്തവര്‍… ഡോക്ടര്‍ വൈ.എസ്. മോഹന്‍കുമാര്‍, ഒരു ലേഖനത്തിലൂടെ എന്‍ഡോസള്‍ഫാനെക്കുറിച്ച് ആദ്യം പുറം ലോകത്തെയറിയിച്ച കന്നട പത്രലേഖകനായ ശ്രീ. പഡ്രെ എന്നിവരും പ്രതിപക്ഷനേതാവായിരുന്ന വി.എസ്സുമായി ചര്‍ച്ച നടത്തുകയും വസ്തുതകള്‍ പങ്കുവെക്കുകയും ചെയ്തു. വയര്‍ ഭയാനകാംവിധം വീര്‍ത്ത് കടുത്ത കഷ്ടപ്പാടനനുഭവിക്കുകയായിരുന്ന കുമാരന്‍ മാഷ് അന്ന് ഭരണക്കാര്‍ കാണിക്കുന്ന അനാസ്ഥക്കെതിരെ രോഷത്തോടെ പ്രതികരിക്കുകയുണ്ടായി.

തുടര്‍ന്നു എന്‍ഡോസള്‍ഫാന്‍ ബാധിതമേഖലയില്‍ നിന്ന് ശേഖരിച്ച വിവരങ്ങളും ഇരകളുടെ പടങ്ങളും വി.എസ് നിയമസഭയില്‍ അവതരിപ്പിച്ചു. കാസര്‍ഗോട്ടെ പ്രശ്‌നത്തില്‍ എന്‍ഡോസള്‍ഫാന്‍ ബന്ധമില്ലെന്നാണ് അന്ന് കൃഷ്രിമന്ത്രിയായിരുന്ന ഗൗരിയമ്മ പറഞ്ഞത്. അസംബ്ലിയില്‍ തുടരെ തുടരെ ഈ പ്രശ്‌നം വി.എസ് ഉന്നയിക്കുകയുണ്ടായി. അതോടൊപ്പം തന്നെ കാസര്‍ഗോട്ട് ബഹുജന സമരം വളര്‍ന്നുവരികയും ചെയ്തു സമരത്തിനു പിന്തുണയുമായി സി.പി.ഐ(എം)ഉം മറ്റ് ഇടതുപക്ഷ പാര്‍ടികളുമെല്ലാം രംഗത്തു വന്നു.

രണ്ട് പതിറ്റാണ്ടിലേറെക്കാലം ഹെലികോപ്ടര്‍ ഉപയോഗിച്ച് എന്‍ഡോസള്‍ഫാന്‍ തളിച്ചതിനെ തുടര്‍ന്ന് പതിനൊന്ന് പഞ്ചായത്തുകളിലെ ആവാസ വ്യവസ്ഥയ്ക്ക് തന്നെ വലിയ ആഘാതമുണ്ടായിക്കഴിഞ്ഞിരുന്നു. എന്നാല്‍ അതിന്റെ പൂര്‍ണമായ ചിത്രം അന്നും വ്യക്തമല്ലായിരുന്നു. എന്‍ഡോസള്‍ഫാന്‍ ബാധിതമേഖലയില്‍ അര്‍ബുദബാധ മൂലം 53 പേര്‍ മരിച്ചു, ഇരുന്നൂറോളം പേര്‍ക്ക് അംഗവൈകല്യമുള്‍പ്പെടെ ഗുരുതരമായ ആരോഗ്യപ്രശ്‌നമുണ്ട് എന്ന ഒരു കണക്കാണന്നുണ്ടായിരുന്നത്.  പിന്നീട് ആരോഗ്യവകുപ്പ് നടത്തിയ സര്‍വെയില്‍ വ്യക്തമായത് നാനൂറില്‍പ്പരം പേര്‍ മരണപ്പെട്ടുവെന്നും രണ്ടായിരത്തിലധികം പേര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നമുണ്ട് എന്നുമാണ്.


ഫിലിപ്പൈന്‍സിലെ വിദഗ്ധര്‍ ഉള്‍പ്പെടെ ഈ കീടനാശിനി സംബന്ധിച്ച് പഠിച്ച് നല്‍കിയ റിപ്പോര്‍ട്ടുകളും കാസര്‍ഗോട്ടെ പ്രശ്‌നകാരണം എന്‍ഡോസള്‍ഫാന്‍ തന്നെയാണെന്നാണ്. അസംബ്ലിയില്‍ നിരന്തരം പ്രശ്‌നം ഉന്നയിച്ചതിന് പുറമെ ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് അന്നത്തെ കേന്ദ്ര കൃഷിമന്ത്രി അജിത് സിംഗ്, ആരോഗ്യമന്ത്രി ശത്രുഘ്‌നന്‍ സിന്‍ഹ എന്നിവര്‍ക്ക് പലതവണ എഴുതുകയുണ്ടായി. എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എ.കെ. ആന്റണി, ആരോഗ്യമന്ത്രി പി. ശങ്കരന്‍ എന്നിവര്‍ക്കും കത്തെഴുതി.


endosulfan1
2001-2006 ലെ യു.ഡി.എഫ് ഗവണ്‍മെന്റിന്റെ കാലത്ത് ഈ പ്രശ്‌നം എന്‍ഡോസള്‍ഫാന്‍ മൂലമാണെന്ന് ഔദ്യോഗികമായി സമ്മതിക്കാന്‍ തയ്യാറായില്ല. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനോ ഇരകള്‍ക്ക് ചികിത്സാസംവിധാനം ഏര്‍പ്പെടുത്താനോ തയ്യാറായില്ല. എന്നാല്‍ അതിനകം തന്നെ അര ഡസനോളം പഠനറിപ്പോര്‍ട്ടുകള്‍ വന്നുകഴിഞ്ഞിരുന്നു. ഐ.സി.എം.ആര്‍ 2002 ല്‍ തന്നെ അസന്ദിഗ്ധമായി വ്യക്തമാക്കിയത് എന്‍ഡോസള്‍ഫാന്‍ മാരകമാണ്, അത് വിനാശകാരിയാണ് എന്നാണ്.

ഫിലിപ്പൈന്‍സിലെ വിദഗ്ധര്‍ ഉള്‍പ്പെടെ ഈ കീടനാശിനി സംബന്ധിച്ച് പഠിച്ച് നല്‍കിയ റിപ്പോര്‍ട്ടുകളും കാസര്‍ഗോട്ടെ പ്രശ്‌നകാരണം എന്‍ഡോസള്‍ഫാന്‍ തന്നെയാണെന്നാണ്. അസംബ്ലിയില്‍ നിരന്തരം പ്രശ്‌നം ഉന്നയിച്ചതിന് പുറമെ ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് അന്നത്തെ കേന്ദ്ര കൃഷിമന്ത്രി അജിത് സിംഗ്, ആരോഗ്യമന്ത്രി ശത്രുഘ്‌നന്‍ സിന്‍ഹ എന്നിവര്‍ക്ക് പലതവണ എഴുതുകയുണ്ടായി. എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എ.കെ. ആന്റണി, ആരോഗ്യമന്ത്രി പി. ശങ്കരന്‍ എന്നിവര്‍ക്കും കത്തെഴുതി. പലതവണ നേരില്‍ സംസാരിച്ചു. പക്ഷേ നടപടിയുണ്ടായില്ല. എന്‍ഡോസള്‍ഫാന്‍ ബാധിതമേഖലയില്‍ പ്രത്യേക ആരോഗ്യ പാക്കേജ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പ്ലാന്റേഷന്‍ കോര്‍പ്പറേഷനും അതിന് നേതൃത്വം നല്‍കുന്ന കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും എന്‍ഡോസള്‍ഫാന് ഒരു കുഴപ്പവുമില്ലെന്ന ഉറച്ച അഭിപ്രായമായിരുന്നു.

നിയമസഭയില്‍ പ്രതിപക്ഷനേതാവ് ഉന്നയിച്ച പ്രശ്‌നത്തില്‍ ഇടപെട്ടുകൊണ്ട് സ്പീക്കര്‍ ഇപ്രകാരം പറഞ്ഞു: “നമുക്ക് ഇത് നിരോധിക്കാന്‍ അവകാശമില്ലെങ്കില്‍ നമ്മുടെ ഒരു പൊതുമേഖലാ സ്ഥാപനത്തിനും ഈ മരുന്ന് തളിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കാന്‍ കഴിയുകയില്ലേയെന്ന് ആലോചിക്കണം. വളരെ ഉത്തരവാദിത്വത്തോടെ സ്ഥലം സന്ദര്‍ശിച്ച് കണ്ടെത്തിയ വിവരങ്ങളാണ് പ്രതിപക്ഷനേതാവ് ഇവിടെ പറഞ്ഞത്. ഇതിനകം കുറെ പേര്‍ മരണപ്പെടുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട് എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി ഇനി ഉപയോഗിക്കരുത് എന്ന് രേഖാമൂലം നിര്‍ദ്ദേശം നല്‍കണം”. സ്പീക്കര്‍ കൂടി അനുകൂല നിലപാട് എടുത്തതോടെ കൃഷിമന്ത്രി ഗൗരിയമ്മയുടെ നില പരുങ്ങലിലായി. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുമാവിന്‍ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി തളിക്കരുതെന്ന് കോര്‍പ്പറേഷന് നിര്‍ദ്ദേശം നല്‍കാമെന്ന് നിയമസഭയില്‍ ഉറപ്പുനല്‍കാന്‍ ഗൗരിയമ്മ നിര്‍ബന്ധിതയായി.

അടുത്ത പേജില്‍ തുടരുന്നു


ഹര്‍ജി നല്‍കിയവരുടെ വാദംകേട്ട കോടതി എന്‍ഡോസള്‍ഫാന്റെ ഉപയോഗം തല്‍ക്കാലത്തേക്കാണെങ്കിലും കേരളത്തില്‍ നിരോധിച്ചു. ഇതിനിടെ കീടനാശിനി ഉല്‍പ്പാദകരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അന്നത്തെ കേന്ദ്രഗവണ്‍മെന്റ് ഈ വിഷയത്തെക്കുറിച്ച് പഠിക്കാന്‍ ഐ.സി.എ.ആറിലെ ശാസ്ത്രജ്ഞനായ ഡോ. ഒ.പി ദുബെയുടെ നേതൃത്വത്തില്‍ ഒരു കമ്മീഷന്‍ രൂപീകരിച്ചു. ആ കമ്മിറ്റിയില്‍ കീടനാശിനി ഉല്‍പ്പാദകരുടെ രണ്ട് പ്രതിനിധികളും സ്ഥാനം പിടിച്ചു.


 

Endosulfan-580എന്നാല്‍ നിയമസഭയ്ക്ക് നല്‍കിയ ഉറപ്പ് നഗ്‌നമായി ലംഘിച്ചുകൊണ്ട്, എന്‍ഡോസള്‍ഫാന്റെ ഉപയോഗം നിരോധിച്ചുകൊണ്ടുളള ഉത്തരവ് കൃഷിവകുപ്പ് ഇറക്കിയില്ല. ഇതിനെ തുടര്‍ന്ന് ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ഹൈക്കോടതിയില്‍ ഒരു ഹര്‍ജി ഫയല്‍ചെയ്യപ്പെട്ടു. ഹര്‍ജി നല്‍കിയവരുടെ വാദംകേട്ട കോടതി എന്‍ഡോസള്‍ഫാന്റെ ഉപയോഗം തല്‍ക്കാലത്തേക്കാണെങ്കിലും കേരളത്തില്‍ നിരോധിച്ചു. ഇതിനിടെ കീടനാശിനി ഉല്‍പ്പാദകരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അന്നത്തെ കേന്ദ്രഗവണ്‍മെന്റ് ഈ വിഷയത്തെക്കുറിച്ച് പഠിക്കാന്‍ ഐ.സി.എ.ആറിലെ ശാസ്ത്രജ്ഞനായ ഡോ. ഒ.പി ദുബെയുടെ നേതൃത്വത്തില്‍ ഒരു കമ്മീഷന്‍ രൂപീകരിച്ചു. ആ കമ്മിറ്റിയില്‍ കീടനാശിനി ഉല്‍പ്പാദകരുടെ രണ്ട് പ്രതിനിധികളും സ്ഥാനം പിടിച്ചു.

ഒന്നിലധികം പ്രാവശ്യം കേരളം സന്ദര്‍ശിച്ച ദുബെ കമ്മിറ്റി എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദകര്‍ക്ക് അനുകൂലമായി തെളിവെടുക്കാന്‍ നടത്തിയ ശ്രമം കാസര്‍ഗോട്ടെ ജനങ്ങളില്‍ നിന്നും ശക്തമായ എതിര്‍പ്പ് വിളച്ചുവരുത്തി. ഈ സാഹചര്യത്തില്‍ ദുബെ കമ്മിറ്റി അടിയന്തിരമായി പിരിച്ചുവിടണമെന്ന് പ്രതിപക്ഷം ഒന്നിലധികം തവണ  കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. ദുബെ കമ്മിറ്റി എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദകര്‍ക്കുവേണ്ടിയുളള വിടുപണി തടുര്‍ന്നു. കാസര്‍ഗോട്ടെ വലിയൊരു വിഭാഗം ജനങ്ങള്‍ കാന്‍സര്‍ രോഗികളായതും, എന്‍ഡോസള്‍ഫാന്‍ ഉപയോഗവും തമ്മില്‍ യാതൊരു ബന്ധവും ഇല്ലായെന്ന റിപ്പോര്‍ട്ടാണ് ദുബെ കമ്മിറ്റി കേന്ദ്ര ഗവണ്‍മെന്റിന് സമര്‍പ്പിച്ചത്. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി എന്‍ഡോസള്‍ഫാന് മേല്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദകര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാനായി.

2004 ജനുവരിയില്‍ മുഖ്യമന്ത്രി എ.കെ ആന്റണി എന്‍ഡോസള്‍ഫാന്റെ ഉപയോഗം കേരളത്തില്‍ തുടരും എന്ന് വ്യക്തമാക്കി.
2006 മെയ് 18ന് വി.എസ് മുഖ്യമന്ത്രിയായി ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റ്് അധികാരത്തില്‍ വന്നു. അടുത്ത മാസം നടന്ന നിയമസഭാ സമ്മേളനത്തില്‍ കൃഷിമന്ത്രി രേഖാമൂലം നല്‍കിയ ഒരുത്തരം പ്രശ്‌നമായി. എന്‍ഡോസള്‍ഫാന്‍ കാരണം കാസര്‍ഗോട്ട് ആരെങ്കിലും മരിച്ചുവോ എന്ന ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ എഴുതിക്കൊടുത്ത മറുപടി ആരും മരിച്ചിട്ടില്ലെന്നായിരുന്നു. കൃഷിമന്ത്രി ഒപ്പിട്ട് നല്‍കിയ മറുപടി ഒരു പിശകായിരുന്നു.  തെറ്റായ ഉത്തരത്തിന്റെ കൂടി സാഹചര്യത്തില്‍ എം.എ. റഹ്മാന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കടുത്ത രോഷത്തോടെ ഒരു സചിത്ര ലേഖനമെഴുതി.

നിരാലംബരായ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദുരിതാവസ്ഥയുടെ  ഹൃദയസ്പര്‍ശിയായ വിവരണമായിരുന്നു അത്.  ആ ലേഖനം വായിച്ച ഉടനെ തന്നെ വി.എസ് കൃഷിമന്ത്രിയെ വിളിച്ചു സംസാരിച്ചു. ഉത്തരത്തില്‍ വന്ന പിശക് മന്ത്രി തിരുത്തി. സര്‍ക്കാര്‍ അക്കൊല്ലത്തെ ബജറ്റില്‍ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതി നടപ്പാക്കുന്നതിന് അരക്കോടി രൂപ വകയിരുത്തിയിട്ടുണ്ടായിരുന്നു. സാമൂഹ്യക്ഷേമവകുപ്പിന്റെ നിയന്ത്രണത്തില്‍ ജില്ലാ പഞ്ചായത്താണ് പദ്ധതി നടപ്പില്ലാക്കിയത്. എന്‍ഡോസള്‍ഫാന്‍ വിഷബാധ കാരണം 178 പേര്‍ മരിച്ചുവെന്നായിരുന്നു ജില്ലാ പഞ്ചായത്തിന്റെ പ്രാഥമിക കണക്ക്. മരിച്ചവരുടെ കുടുംബത്തിന് അരലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ തീരുമാനിക്കുകയും തൊട്ടടുത്ത ആഴ്ച തന്നെ കാസര്‍ഗോഡ് പോയി തുക വിതരണം ചെയുകയുമുണ്ടായി. അന്നു ആരോഗ്യ ശ്രീമതി ടീച്ചര്‍ കാസര്‍ഗോഡ് പുനരധിവാസ പദ്ധതി കുറ്റമറ്റ നിലയില്‍ നടപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു.


വിശദമായ സര്‍വേ നടത്തിയപ്പോഴാണ് നേരത്തെ പുറത്തുവന്നതിലും ഗുരുതരമാണ് സ്ഥിതി എന്ന് മനസ്സിലായത്. അംഗവൈകല്യം, ബുദ്ധിമാന്ദ്യം, ഗര്‍ഭഛിദ്രം, വന്ധ്യത എന്നിങ്ങനെ കടുത്ത ജനിതക രോഗങ്ങള്‍ ബാധിച്ച നൂറുകണക്കിനാളുകള്‍…  സ്വാഭാവിക മരണങ്ങളായി കരുതിയ മരണങ്ങള്‍ പോലും സ്വാഭാവിക മരണങ്ങളായിരുന്നില്ലെന്ന തിരിച്ചറിവ്…. അപ്പോഴേക്കും പൊതുപ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും മാധ്യമങ്ങളുമെല്ലാം എന്‍ഡോസള്‍ഫാനെതിരായ ഒരു പ്രചാരണയുദ്ധം തന്നെ ആരംഭിച്ചിരുന്നു.


 

endosulfan2ഇതെല്ലാമുണ്ടായപ്പോഴും സര്‍ക്കാര്‍ സഹായങ്ങള്‍ അപര്യാപ്തമായിരുന്നുവെന്ന് കണ്ടതിനെ തുടര്‍ന്നു ജില്ലയിലെ എം.എല്‍.എമാരുടെയും മറ്റ് ജനപ്രതിനിധികളുടെയും യോഗം വിളിച്ചു ചേര്‍ത്ത് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും യഥാര്‍ഥ സര്‍വേ നടത്തി രോഗബാധിതരെ  ലിസ്റ്റ് ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തു. രോഗബാധിതര്‍ക്ക് 250 രൂപയും പരിചരിക്കുന്നവര്‍ക്ക് 250 രൂപയും പ്രതിമാസം അലവന്‍സ് നല്‍കാനും കാസര്‍ഗോഡ് മേഖലയിലെ ഗവണ്‍മെന്റ് ആശുപത്രികളില്‍ എന്‍ഡോസള്‍ഫാന്‍ രോഗബാധിതര്‍ക്ക് പ്രത്യേക ചികില്‍സ ലഭ്യമാക്കാനും സംവിധാനമൊരുക്കി.

എല്ലാ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബത്തിനും ബി.പി.എല്‍, എ.പി.എല്‍ പരിഗണനയില്ലാതെ രണ്ടു രൂപ നിരക്കില്‍ റേഷനരി ലഭ്യമാക്കി  അതും അപര്യാപ്തമാണെന്ന് കണ്ട് രോഗിയുടെ അലവന്‍സ് 700 രൂപയും പരിചരിക്കുന്നവരുടേത് 300 രൂപയുമാക്കി വര്‍ധിപ്പിച്ചു. പിന്നെയും ആ തുക വര്‍ധിപ്പിച്ച് രണ്ടായിരവും ആയിരവുമാക്കി. ഏത് ആശുപത്രിയിലും സൗജന്യമായി വിദഗ്ധ ചികില്‍സക്ക് സംവിധാനമുണ്ടാക്കി. സാമൂഹ്യക്ഷേമവകുപ്പ് കാസര്‍കോട് പെരിയയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വെച്ച് രോഗികള്‍ക്കുള്ള പ്രതിമാസ അലവന്‍സ് വിതരണത്തിന്റെ ഉദ്ഘാടനം വി.എസ്സാണ് നിര്‍വ്വഹിച്ചത്.

വിശദമായ സര്‍വേ നടത്തിയപ്പോഴാണ് നേരത്തെ പുറത്തുവന്നതിലും ഗുരുതരമാണ് സ്ഥിതി എന്ന് മനസ്സിലായത്. അംഗവൈകല്യം, ബുദ്ധിമാന്ദ്യം, ഗര്‍ഭഛിദ്രം, വന്ധ്യത എന്നിങ്ങനെ കടുത്ത ജനിതക രോഗങ്ങള്‍ ബാധിച്ച നൂറുകണക്കിനാളുകള്‍…  സ്വാഭാവിക മരണങ്ങളായി കരുതിയ മരണങ്ങള്‍ പോലും സ്വാഭാവിക മരണങ്ങളായിരുന്നില്ലെന്ന തിരിച്ചറിവ്…. അപ്പോഴേക്കും പൊതുപ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും മാധ്യമങ്ങളുമെല്ലാം എന്‍ഡോസള്‍ഫാനെതിരായ ഒരു പ്രചാരണയുദ്ധം തന്നെ ആരംഭിച്ചിരുന്നു.

കീടനാശിനി ലോബിയുടെ പിണിയാളുകളായി പരിണമിച്ച കേന്ദ്രസര്‍ക്കാര്‍ മാത്രമാണ് കണ്ണുതുറക്കാതിരുന്നത്. സര്‍വേയിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായ സാഹചര്യത്തില്‍ സെക്രട്ടേറിയറ്റില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമര സംഘടനാ പ്രതിനിധികളും പങ്കെടുത്ത വിപുലമായ യോഗം ചേര്‍ന്നു. കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടുണ്ടെങ്കിലും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും അത് രഹസ്യമായി കൊണ്ടുവന്നുപയോഗിക്കുന്നുണ്ടെന്ന് യോഗത്തില്‍ ചിലര്‍ ചൂണ്ടിക്കാട്ടി.

രാജ്യവ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തണമെന്ന് തീരുമാനമായി. സ്‌റ്റോക്ക് ഹോം കണ്‍വന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന പ്രമേയത്തെ ഇന്ത്യ എതിര്‍ക്കരുതെന്നാവശ്യപ്പെടാന്‍ ആരോഗ്യമന്ത്രി ശ്രീമതി ടീച്ചറുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘത്തെ അയക്കാന്‍ തീരുമാനിച്ചു. എന്‍ഡോസള്‍ഫാന്‍ ബാധിതമേഖലയില്‍ രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ ആരോഗ്യവകുപ്പിലെ ജീവനക്കാരെ ഓരോ പഞ്ചായത്തിലും പ്രത്യേകമായി നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എല്ലാ പഞ്ചായത്തിലും രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ പ്രത്യേക വാഹനം നല്‍കി. പുനരധിവാസ പദ്ധതിയും രോഗീപരിചരണവും ഏകോപിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥനെ നിയോഗിച്ചു.


എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ നടപടി ആരംഭിച്ചു. ഇതെല്ലാം സമയബന്ധിതമായി നീക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റില്‍ സംവിധാനമുണ്ടാക്കി. ഇങ്ങനെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആശ്വാസമെത്തിക്കാന്‍ കുറെ കാര്യങ്ങള്‍ ചെയ്തു….  എന്നാല്‍ അതുകൊണ്ട് എല്ലാമായി എന്നല്ല.


 

endosalfan victimഎന്‍ഡോസള്‍ഫാന്‍ മേഖലയിലേക്ക് സ്ഥിരം മെഡിക്കല്‍ സംഘത്തെ നിയോഗിച്ചതിന് പുറമേ മൊബൈല്‍ ചികില്‍സാ യൂണിറ്റു ആരംഭിക്കുകയുണ്ടായി. എന്‍ഡോസള്‍ഫാന്‍ ബാധിതമേഖലയില്‍ റേഷന്‍ പൂര്‍ണമായി സൗജന്യമാക്കി. ആശുപത്രികള്‍ നവീകരിച്ചു. വിവിധ മെഡിക്കല്‍ കോളേജുകളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘങ്ങള്‍ ഓരോ പഞ്ചായത്തിലും ക്യാമ്പ് ചെയ്ത് വിദഗ്ധ പരിശോധന നടത്തി കൂടുതല്‍ ചികില്‍സ ആവശ്യമായവരെ മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റി.

എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ നടപടി ആരംഭിച്ചു. ഇതെല്ലാം സമയബന്ധിതമായി നീക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റില്‍ സംവിധാനമുണ്ടാക്കി. ഇങ്ങനെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആശ്വാസമെത്തിക്കാന്‍ കുറെ കാര്യങ്ങള്‍ ചെയ്തു….  എന്നാല്‍ അതുകൊണ്ട് എല്ലാമായി എന്നല്ല.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതമേഖലയില്‍ ഒരു മെഡിക്കല്‍ കോളേജാശുപത്രി ആരംഭിക്കാന്‍ പദ്ധതിയുണ്ടായിരുന്നു. കേന്ദ്രഗവണ്‍മെന്റ് അനുവദിച്ച പ്രസ്തുത മെഡിക്കല്‍ കോളേജ് എന്‍ഡോസള്‍ഫാന്‍ മേഖലയിലാവണമെന്ന് വി.എസ് നിര്‍ദ്ദേശിച്ചത്  വലിയ അപരാധമായിപ്പോയെന്ന് പത്തനംതിട്ട എം.പി. ഉള്‍പ്പെടെ ചിലര്‍ ആക്ഷേപിക്കുകയുണ്ടായി. അവര്‍ക്ക് അധികാരം കിട്ടിയപ്പോള്‍ പ്രസ്തുത മെഡിക്കല്‍  കോളേജ് കാസര്‍ഗോട്ട് നിന്ന് മാറ്റാന്‍ തീരുമാനിക്കുകയും ചെയ്തു.

2453 രോഗികള്‍ക്ക് 5 ലക്ഷം രൂപ വീതവും 1729 രോഗികള്‍ക്ക് മൂന്ന് ലക്ഷം രൂപവീതവും മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് 5 ലക്ഷം രൂപവീതവും ആശ്വാസധനം നല്‍കുമെന്നും 2012 മാര്‍ച്ച് 31ന് ഇതിന്റെ ആദ്യഗഡു വിതരണം പൂര്‍ത്തിയാക്കുമെന്നും ദേശീയ മനുഷ്യാവകാശ കമ്മിഷന് നല്‍കിയ ഉറപ്പും കേരള സര്‍ക്കാര്‍ പാലിച്ചില്ല. ദുരിതബാധിതരെ കണ്ടെത്തുന്നതിലും കണ്ടെത്തിയവര്‍ക്ക് സഹായമെത്തിക്കുന്നതിലും പുനരധിവാസ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിലുമെല്ലാം വീഴ്ച്ച സംഭവിച്ചു.  ഇതിനെല്ലാം പുറമെ, ദുരിതബാധിതര്‍ക്കുള്ള എല്ലാ ധനസഹായവും അഞ്ച് വര്‍ഷംകൊണ്ട് അവസാനിപ്പിക്കുമെന്ന തീരുമാനവും ഉത്തരവായി പുറത്തിറങ്ങി.  ഈ സാഹചര്യത്തില്‍, കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു.

അടുത്ത പേജില്‍ തുടരുന്നു


സ്‌റ്റോക്ക്‌ഹോം കണ്‍വന്‍ഷനില്‍ നിരോധന പ്രമേയത്തെ അനുകൂലിക്കണമെന്നാവശ്യപ്പെടാന്‍ പ്രധാനമന്ത്രിയെ കണ്ട സര്‍വകക്ഷി പ്രതിനിധി സംഘത്തിന് കിട്ടിയ മറുപടി എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാവില്ലെന്നാണ്. കൂടുതല്‍ പഠനം ആവശ്യമാണെന്നും ഐ.സി.എം.ആറിന്റെ പഠനഫലം കിട്ടിയ ശേഷം നടപടി സ്വീകരിക്കാമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്‍ഡോസള്‍ഫാന്‍ ആപത്കാരിയാണെന്നും അത് നിരോധിക്കണമെന്നും 2002ല്‍ തന്നെ ഐ.സി.എം.ആര്‍ ശുപാര്‍ശ ചെയ്തത് മറച്ചുവെച്ചാണ് വീണ്ടും പഠനം നടത്തിയേ തീരൂ എന്ന കര്‍ശന നിലപാട് പ്രധാനമന്ത്രി സ്വീകരിച്ചത്.


 

Endosulfan-3എന്‍ഡോസള്‍ഫാന്‍ ലോകവ്യാപകമായി നിരോധിക്കുന്നതിന് കേരളത്തില്‍ നടന്ന സമരങ്ങള്‍ ഏറെ സഹായകമായി. കാസര്‍കോട്ട് വിവിധ സംഘടനകള്‍ നടത്തിയ സമരങ്ങള്‍, സാംസ്‌കാരിക കൂട്ടായ്മകള്‍, ഒപ്പുമരം പോലുള്ള പരിപാടികള്‍, ഉപവാസ സത്യഗ്രഹങ്ങള്‍ എന്നിവയെല്ലാം വന്‍തോതില്‍ ജനശ്രദ്ധയാകര്‍ഷിച്ചു. സ്‌റ്റോക്‌ഹോം കണ്‍വന്‍ഷന്‍ നടക്കുന്ന ഘട്ടത്തില്‍ തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തിന് സമീപം  വി.എസ്സിന്റെ നേതൃത്വത്തില്‍ നടന്ന ഉപവാസം സ്‌റ്റോക്ക്‌ഹോം കണ്‍വന്‍ഷനില്‍ ചര്‍ച്ചാ വിഷയമായി. എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനനുകൂലമായി ജനവികാരമുയര്‍ത്താന്‍ ആ സമരങ്ങള്‍ സഹായകമായി. എന്നാല്‍ ഇന്ത്യാ ഗവര്‍മെണ്ട് എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനെതിരെ നിലപാടെടുത്ത് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ അപഹാസ്യമാവുകയായിരുന്നു.

സ്‌റ്റോക്ക്‌ഹോം കണ്‍വന്‍ഷനില്‍ നിരോധന പ്രമേയത്തെ അനുകൂലിക്കണമെന്നാവശ്യപ്പെടാന്‍ പ്രധാനമന്ത്രിയെ കണ്ട സര്‍വകക്ഷി പ്രതിനിധി സംഘത്തിന് കിട്ടിയ മറുപടി എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാവില്ലെന്നാണ്. കൂടുതല്‍ പഠനം ആവശ്യമാണെന്നും ഐ.സി.എം.ആറിന്റെ പഠനഫലം കിട്ടിയ ശേഷം നടപടി സ്വീകരിക്കാമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്‍ഡോസള്‍ഫാന്‍ ആപത്കാരിയാണെന്നും അത് നിരോധിക്കണമെന്നും 2002ല്‍ തന്നെ ഐ.സി.എം.ആര്‍ ശുപാര്‍ശ ചെയ്തത് മറച്ചുവെച്ചാണ് വീണ്ടും പഠനം നടത്തിയേ തീരൂ എന്ന കര്‍ശന നിലപാട് പ്രധാനമന്ത്രി സ്വീകരിച്ചത്.

ഒരു പഠനവും വേണ്ട, എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്ന പ്രശ്‌നമേയില്ലെന്നാണ് ശരത് പവാര്‍ കര്‍ശന നിലപാടെടുത്തത്. പരിസ്ഥിതി മന്ത്രി ജയറാം രമേശ് പറഞ്ഞത് കാസര്‍ഗോട്ടെ പ്രശ്‌നം മാത്രം കണക്കിലെടുത്ത് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാവില്ലെന്നാണ്. എന്നാല്‍ മഹാഭൂരിപക്ഷം രാഷ്ട്രങ്ങളുടെയും ശക്തമായ സമ്മര്‍ദ്ദത്തിന് മുമ്പില്‍ ഇന്ത്യക്ക് വഴങ്ങേണ്ടിവന്നു. അതിന്റെ ജാള്യം മറയ്ക്കാന്‍ ഇന്ത്യ നിരോധനത്തിന് എതിരായിരുന്നില്ലെന്നും എതിരാണെന്ന് കേരളത്തില്‍ നിന്നുളള സ്വതന്ത്ര പ്രതിനിധികള്‍ പ്രചരിപ്പിച്ചതാണെന്നും അവാസ്തവ പ്രസ്താവന നടത്തുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. വാസ്തവത്തില്‍ ദേശസ്‌നേഹപരവും മനുഷ്യത്വപരവുമായ നിലപാട് ഉയര്‍ത്തിപ്പിടിച്ച് ലോകരാഷ്ട്രങ്ങളുടെ അഭിനന്ദനം ഏറ്റുവാങ്ങിയ സ്വതന്ത്ര പ്രതിനിധികളെ (ജയകുമാര്‍, ഡോ. അഷീല്‍) അപമാനിക്കുന്ന പ്രസ്താവനയാണ് ജയറാം രമേശ് നടത്തിയത്.


ദുരിതബാധിതരെ സഹായിക്കുന്നതിന് ഗവര്‍മെണ്ട് തയ്യാറാക്കിയ 125  കോടി രൂപയുടെ സ്‌കീം നടപ്പാക്കുന്നതിന് അത്രയും തുക ഗ്രാന്റ് അനുവദിക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമായിരുന്നു. അതുമുണ്ടായില്ല. ഇപ്പോഴത്തെ ഗവണ്‍മെന്റ് അധികാരത്തില്‍ വന്ന ഉടനെ പറഞ്ഞത് എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതി സമയബന്ധിതമായി നടപ്പാക്കുമെന്നാണ്. എന്നാല്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുളള ഉത്തരവാദിത്തത്തില്‍ നിന്ന് പി.സി.കെയെ ഒഴിവാക്കിക്കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ച നഷ്ടപരിഹാരം ഇപ്പോഴും കടലാസില്‍ത്തന്നെ.


 

Endosulfan-5എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് ദീര്‍ഘമായ കാലപരിധി  ഇന്ത്യന്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലൂടെ നേടിയെടുക്കുകയും 22 വിളകള്‍ക്ക് എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാമെന്ന ഉപാധി അംഗീകരിപ്പിക്കുകയും ചെയ്തും.  ഇത് അപമാനകരമായ നടപടിയായിപ്പോയി. ബദല്‍ കീടനാശിനി കണ്ടെത്താന്‍ ഇത്രയും വലിയ കാലയളവ് അനാവശ്യമായിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിന് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ തയ്യാറാക്കിയ 237 കോടി രൂപയുടെ പാക്കേജ് നടപ്പാക്കാന്‍ കേന്ദ്രം നടപടിയെടുത്തതുമില്ല.

ദുരിതബാധിതരെ സഹായിക്കുന്നതിന് ഗവര്‍മെണ്ട് തയ്യാറാക്കിയ 125  കോടി രൂപയുടെ സ്‌കീം നടപ്പാക്കുന്നതിന് അത്രയും തുക ഗ്രാന്റ് അനുവദിക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമായിരുന്നു. അതുമുണ്ടായില്ല. ഇപ്പോഴത്തെ ഗവണ്‍മെന്റ് അധികാരത്തില്‍ വന്ന ഉടനെ പറഞ്ഞത് എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതി സമയബന്ധിതമായി നടപ്പാക്കുമെന്നാണ്. എന്നാല്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുളള ഉത്തരവാദിത്തത്തില്‍ നിന്ന് പി.സി.കെയെ ഒഴിവാക്കിക്കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ച നഷ്ടപരിഹാരം ഇപ്പോഴും കടലാസില്‍ത്തന്നെ.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനും വിദഗ്ധ ചികില്‍സ ആവശ്യമുള്ളേടത്തോളം കാലം ലഭ്യമാക്കുന്നതിനും ദുരിതബാധിതമേഖലയിലെ മണ്ണും വെള്ളവും പ്രകൃതിയും പൂര്‍വസ്ഥിതിയിലാക്കുന്നതിന് കഴിയാവുന്നതെല്ലാം ചെയ്യേണ്ടതും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണ്. ഈ ഉത്തരവാദിത്വത്തില്‍നിന്നും ആക്ഷേപകരമാംവിധം പിന്മാറാന്‍ തുനിഞ്ഞ ഘട്ടങ്ങളിലെല്ലാം പ്രതിപക്ഷനേതാവ് എന്ന നിലയില്‍ വിഎസ്സിന് ഇടപെടേണ്ടിവന്നിട്ടുണ്ട്.

2013 മാര്‍ച്ച് മാസത്തില്‍ അദ്ദേഹം മുഖ്യമന്ത്രിക്ക് ഈ കാര്യങ്ങള്‍ കാണിച്ച് കത്ത് നല്‍കുകയുണ്ടായി.  എന്‍ഡോസള്‍ഫാന്‍ പാക്കേജിന്റെ ഭാഗമായി മൃഗസംരക്ഷണം, ഗ്രാമീണ വിദ്യാഭ്യാസം, ഗ്രാമീണ ആരോഗ്യപരിപാലനം തുടങ്ങിയ മേഖലകളില്‍ ആസ്തി വികസന പ്രോജക്റ്റുകള്‍ക്കായി നബാര്‍ഡ് 130 കോടി രൂപ അനുവദിച്ചിരുന്നു.  എന്നാല്‍ പ്രസ്തുത ഫണ്ട് വിനിയോഗിക്കപ്പെടുകയോ ഏതെങ്കിലും ഘടകപദ്ധതി അല്‍പ്പമെങ്കിലും പൂര്‍ത്തീകരിക്കുകയോ ചെയ്തിരുന്നില്ല.

2012-13 സാമ്പത്തിക വര്‍ഷം മുതല്‍ 201314 സാമ്പത്തിക വര്‍ഷം വരെയുള്ള കാലയളവില്‍ ചെലവഴിക്കപ്പെടേണ്ടിയിരുന്ന തുകയായിരുന്നു അത്.  സംസ്ഥാന വിഹിതവും മാറ്റിവെച്ചിരുന്നില്ല.  ഓരോ മേഖലയിലേക്കും നിര്‍ദ്ദേശിക്കപ്പെട്ട പ്രവൃത്തികളുടെയും ചെലവഴിച്ചതും ചെലവഴിക്കാന്‍ ബാക്കിയായിട്ടുള്ളതുമായ തുക കണക്കാക്കി, അനുവദിച്ച തുക പൂര്‍ണമായും ചെലവഴിച്ച് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നഭ്യര്‍ത്ഥിക്കുന്നതായിരുന്നു, ആ കത്ത്.

എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരം അവസാനിച്ചിട്ടില്ല. മേല്‍പ്പറഞ്ഞ ആവശ്യം ഉന്നയിച്ചുളള യോജിച്ച പ്രക്ഷോഭമാകണം അടുത്ത ഘട്ടം. സെക്രട്ടറിയേറ്റ് നടയില്‍ ഇരകളുടെ പട്ടിണി  സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് വി.എസ് അക്കാര്യം അടിവരയിട്ട് പറയുകയും ചെയ്തു.  സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മുന്‍ മന്ത്രിമാരായ ബിനോയ് വിശ്വം, കടന്നപ്പള്ളി രാമചന്ദ്രന്‍, സുഗതകുമാരി ടീച്ചര്‍ തുടങ്ങിയവര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.  അവകാശങ്ങള്‍ നേടുംവരെ സമരം തുടരുമെന്നാണ് സമര നേതാക്കള്‍ പ്രഖ്യാപിച്ചത്.  അതെ.  ഇതവരുടെ നിലനില്‍പ്പിന്റെ സമരമാണ്.  ഈ സമരം ഏറ്റെടുക്കേണ്ടത് കേരളത്തിന്റെ കടമയാണ്.