വെടിനിർത്തൽ അവസാനിച്ചു; ഇസ്രഈൽ ആക്രമണത്തിൽ 21 ഫലസ്തീനികൾ കൊല്ലപ്പെട്ടു
ഗസ: ഇസ്രഈൽ ഹമാസ് ഉടമ്പടി പ്രകാരമുള്ള വെടിനിർത്തൽ ഡിസംബർ ഒന്നിന് ഇന്ത്യൻ സമയം 10:30ന് അവസാനിച്ചു. വെടിനിർത്തലിനു ശേഷം പുനരാരംഭിച്ച ഇസ്രഈൽ വ്യോമാക്രമണത്തിൽ ഇതുവരെ 21 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു.
സൈനിക ആക്രമണം പുനരാരംഭിച്ച് രണ്ടു മണിക്കൂറിനകം തന്നെ ഒമ്പത് പേർ കൊല്ലപ്പെട്ടതായി മന്ത്രാലയം അറിയിച്ചിരുന്നു.
ഏഴു ദിവസത്തെ വെടിനിർത്തൽ അവസാനിച്ചതിനു പിന്നാലെ വടക്കൻ ഗസൽ ഇസ്രയേൽ സേനയും അൽക്കസ് ബ്രിഗേഡും തമ്മിൽ ഏറ്റുമുട്ടലുണ്ടായെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നേരത്തെ ഇസ്രഈലിൽ എത്തിയിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഹമാസിനെ തുടച്ചുനീക്കാനുള്ള യുദ്ധത്തിന് തങ്ങൾ എതിരല്ലെന്ന് ഇസ്രഈലിനെ അറിയിച്ചിരുന്നു. അതേസമയം സിവിലിയന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ കരുതൽ വേണമെന്നും അറിയിച്ചു.