|

കശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വളഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജമ്മുകശ്മീര്‍: കശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. മൂന്ന് ഭീകരരെ സൈന്യം വളഞ്ഞു. കുപാവാര ജില്ലയിലെ ഹന്ദ്വാരയിലാണ് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്.

പാക് തടവില്‍ കഴിയുന്ന വിംഗ് കമാന്റര്‍ അഭിനന്ദനെ തിരിച്ച് ഇന്ത്യയക്ക് കൈമാറാനിരിക്കെയാണ് സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍. രാജ്യാന്തര റെഡ്‌ക്രോസ് സമിതി വഴിയാണ് അഭിനന്ദനെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുക. പാക് പിടിയിലായ അഭിനന്ദനെ തടവിലാക്കി മൂന്നാം ദിവസമാണ് ഇന്ത്യക്ക് കൈമാറുന്നത്.

ALSO READ: അഭിനന്ദന്‍ വര്‍ധമാനെ ഇന്ന് തിരിച്ചെത്തിക്കും ; വാഗ അതിര്‍ത്തിയില്‍ സ്വീകരിക്കാനൊരുങ്ങി രാജ്യം

ഇന്ത്യയുമായി ചര്‍ച്ച നടത്തുന്നതിന് പാകിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള നീക്കമായാണ് അഭിനന്ദന്റെ മോചനം വിലയിരുത്തപ്പെടുന്നത്.