Advertisement
encounter
ജമ്മു കശ്മീരില്‍ ബുദ്ഗാമില്‍ രണ്ട് തീവ്രവാദികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Mar 29, 02:15 am
Friday, 29th March 2019, 7:45 am

ബുദ്ഗാം: കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ജില്ലയിലെ സുസ്തു ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. അതിരാവിലെ തുടങ്ങിയ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. മൂന്ന് തീവ്രവാദികള്‍ പ്രദേശത്തെ കെട്ടിടത്തിനകത്ത് ഒളിച്ചു കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

വ്യാഴാഴ്ച ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദീന്‍, ലഷ്‌കറെ ത്വയ്ബ സംഘടനകളില്‍പ്പെട്ട മൂന്നു തീവ്രവാദികളെ വധിച്ചിരുന്നു. ഹാന്ദ്‌വാരയില്‍ ഒരു ജെയ്‌ഷെ മുഹമ്മദ് ഭീകരനും കൊല്ലപ്പെട്ടിരുന്നു.

ഞായറാഴ്ച ജെയ്‌ഷെ മുഹമ്മദ് അംഗങ്ങളായ മൂന്നു തീവ്രവാദികളെ സൈന്യം പിടികൂടിയിരുന്നു. ശ്രീനഗര്‍-ബാരമുല്ല ഹൈവേയില്‍ നര്‍ബാളില്‍ വെച്ച് രഹസ്യം വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഇവരില്‍ നിന്ന് ആയുധങ്ങളടക്കം പിടികൂടിയിരുന്നു.