| Friday, 30th March 2018, 9:14 am

എത് രാജ്യക്കാരിയാണെന്ന ചോദ്യം കേട്ട് മടുത്തു; കുടുംബ ചരിത്രം വെളിപ്പെടുത്താന്‍ ഡി.എന്‍.എ ടെസ്റ്റിനൊരുങ്ങി എമി ജാക്‌സണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെന്നിന്ത്യന്‍ സിനിമാരംഗത്തും ബോളിവുഡിലും ആരാധകര്‍ ഏറെയുള്ള താരമാണ് നടി എമി ജാക്സണ്‍. ഇപ്പോഴിതാ തന്റെ പൗര്വതത്തെക്കുറിച്ചുള്ള ആരാധകരുടെ  സംശയത്തിന് മറുപടിയുമാണ് നടിയുടെ വരവ്. ഇതോടെ എമി ജാക്സന്റെ പൗരത്വത്തെക്കുറിച്ചുള്ള ആരാധകര്‍ക്കിടയിലുള്ള തര്‍ക്കങ്ങള്‍ക്കാണ് അവസാനമാകുന്നത്.

“ഞാന്‍ ഏത് രാജ്യക്കാരിയാണെന്ന ചോദ്യം എവിടെ ചെന്നാലും ആള്‍ക്കാര്‍ ചോദിക്കാറുണ്ട്. എന്റെ പൈതൃകത്വം സംബന്ധിച്ച ചര്‍ച്ചകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.  ഞാന്‍ ഇംഗ്ലീഷ് വംശജയാണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കാറില്ല. അതുകൊണ്ട് എന്റെ കുടുംബ ചരിത്രം ശാസ്ത്രീയമായി തന്നെ വെളിപ്പെടുത്താന്‍ തീരുമാനിച്ചിരിക്കയാണ്” എന്ന നിലപാടിലാണ് നടി.

തന്റെ കുടുംബ ചരിത്രം അറിയാനാണ് ഡി.എന്‍.എ ടെസ്റ്റ് ചെയ്യുന്നത്. എന്റെ അച്ഛന്റെ അമ്മ പോര്‍ച്ചുഗീസ് വംശജയാണ്. 1900 കളില്‍ ജനിച്ച് ഐല്‍ ഒഫ് മാനില്‍ സ്ഥിരതാമസമാക്കി. അച്ഛന്റെ കുടുംബ ചരിത്രത്തെക്കുറിച്ച് എനിക്ക് അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്. അതെല്ലാം ടെസ്റ്റിലൂടെ പുറത്തുവരുമെന്നാണ് എമി പറയുന്നത്.


ALSO READ: മോഹന്‍ലാലിനെ വെല്ലുവിളിച്ച് തെന്നിന്ത്യന്‍ താരം തമന്ന; നടിയുടെ യോഗാഭ്യാസം സോഷ്യല്‍ മീഡിയയില്‍ വൈറല്‍


ഡി.എന്‍.എ ആന്‍സിസ്റ്ററി ടെസ്റ്റിലൂടെ കുടുംബത്തെ പറ്റിയുള്ള വിവരങ്ങള്‍ അറിയാന്‍ കഴിയും. കുറച്ച് ദിവസത്തിനുള്ളില്‍ ടെസ്റ്റിന്റെ റിപ്പോര്‍ട്ട് ലഭിക്കുമെന്നും എല്ലാവരെയും അപ്പോള്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ അറിയിക്കുമെന്നും എമി വ്യക്തമാക്കി.

ഒരു വ്യക്തിയുടെ കുടുംബ വേരുകളെക്കുറിച്ച് ഡി.എന്‍.എ ആന്‍സിസ്റ്ററി ടെസ്റ്റിലൂടെ അറിയാന്‍ സാധിക്കും. നമ്മുടെ പൂര്‍വികരുടെ ഉത്ഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനും ഈ ടെസ്റ്റ് ഉപയോഗിക്കുന്നു.

We use cookies to give you the best possible experience. Learn more