പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയെന്ന നിലയിൽ തുടക്കം മുതൽ ഹൈപ്പിൽ കയറിയ ചിത്രമായിരുന്നു ലൂസിഫർ. ഒടിയൻ എന്ന പരാജയ ചിത്രത്തിന് ശേഷം മോഹൻലാലിന്റെ ഗംഭീര തിരിച്ചുവരവായിരുന്നു ലൂസിഫറിലൂടെ പ്രേക്ഷകർ കണ്ടത്. ബോക്സ് ഓഫീസ് കളക്ഷനൊപ്പം നിരൂപക പ്രശംസ നേടാനും ലൂസിഫറിന് സാധിച്ചു.
ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം രണ്ടാംഭാഗമായ എമ്പുരാനും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന നിലയില്‍ ഒരുങ്ങുകയാണ് എമ്പുരാന്. ഖുറേഷി അബ്രാം എന്ന അധോലോകനായകന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ചിത്രമാകും എമ്പുരാന്. യു.കെ, യു.എസ്, ദുബായ് തുടങ്ങിയ വിദേശരാജ്യങ്ങളില്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ ആരാധകർ കാത്തിരുന്ന ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്ത് വീട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. പ്രഖ്യാപനം മുതൽ ചിത്രം എന്ന് റിലീസ് ചെയ്യുമെന്നുള്ള കാത്തിരിപ്പില്ലായിരുന്നു മോഹൻലാൽ ആരാധകരടക്കം. ചിത്രം അടുത്ത വർഷം മാർച്ച് 27ന് ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് മുന്നിലെത്തും.
പുത്തൻ അപ്ഡേറ്റിനൊപ്പം ഒരു ഇടിവെട്ട് പോസ്റ്റർ കൂടെ എമ്പുരാൻ പുറത്തുവിട്ടിട്ടുണ്ട്. ഇതുവരെ ഇറങ്ങിയ പോസ്റ്ററിൽ മോഹൻലാലിനെ കാരണമായിരുന്നുവെങ്കിൽ ഇന്നിറങ്ങിയ പോസ്റ്ററിൽ മുഖം കാണിക്കാത്ത ഒരാളെയാണ് പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയിരിക്കുന്നത്.
വെള്ള വസ്ത്രം ധരിച്ച് തിരിഞ്ഞു നിൽക്കുന്ന വ്യക്തിക്ക് പിന്നിലായി ഒരു ഡ്രാഗൺ ചിഹ്നവും കാണാൻ സാധിക്കുന്നുണ്ട്.
രണ്ടാംഭാഗത്ത് ഖുറേഷിക്ക് ആരെയൊക്കെ നേരിടേണ്ടി വരുമെന്ന് കണ്ട് തന്നെയറിയണം. ശ്രദ്ധിച്ച് നോക്കിയാൽ ഒരു വശത്തായി മോഹൻലാലിന്റെ മുഖവും വ്യക്തമായി കാണുന്നുണ്ട്. മുൻ പോസ്റ്ററുകൾ പോലെ നിഗൂഢത ഒളിപ്പിച്ചു വെച്ചാണ് പുതിയ അപ്ഡേറ്റും പൃഥ്വിയും കൂട്ടരും പുറത്ത് വിട്ടിരിക്കുന്നത്.
Content Highlight: Empuran’s Release Date