| Tuesday, 21st May 2024, 9:21 am

തോക്കേന്തിയ പടയാളികൾക്കിടയിലൂടെ ഖുറേഷി അബ്രഹാം; സ്റ്റീഫൻ ശരിക്കും ആരാണ്? വരുന്നു ഒരേയൊരു രാജാവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ ഇറങ്ങി വലിയ സാമ്പത്തിക വിജയമായ ചിത്രമായിരുന്നു ലൂസിഫർ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു നായകൻ.

പ്രഖ്യാപനം മുതൽ തന്നെ ഹൈപ്പിന്റെ കൊടുമുടിയിൽ കയറിയ ചിത്രം ബോക്സ്‌ ഓഫീസിൽ വമ്പൻ വിജയം നേടുകയായിരുന്നു. 2019 ൽ ഇറങ്ങിയ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാവുമെന്ന് അന്ന് തന്നെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.

രണ്ടാം ഭാഗമായ എമ്പുരാൻ പ്രഖ്യാപിച്ചതോടെ വീണ്ടും ആരാധകർ ആവേശത്തിലായി. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കാറുള്ളത്.

ഇപ്പോഴിതാ മോഹൻലാലിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഹൈ വോൾട്ടേജ് മാസ് ആക്ഷൻ ചിത്രമായിരിക്കുമെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. തോക്ക് ഏന്തിയ പടയാളികൾക്കിടയിലൂടെ അബ്രഹാം ഖുറേഷി നടന്നു വരുന്നതാണ് പോസ്റ്റർ.

സോഷ്യൽ മീഡിയക്കും ലാൽ ആരാധകർക്കും ആഘോഷമാക്കാനുള്ള പോസ്റ്റർ മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങിയവർ തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലാണ് ചിത്രം പങ്കുവെച്ചത്. ചിത്രത്തിന്റെ കൂടുതൽ അപ്ഡേഷൻസ് പിന്നാലെ വരുമെന്നാണ് കരുതുന്നത്.

മലയാള സിനിമ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് എമ്പുരാൻ. ചിത്രം ഈ വർഷം റിലീസാവും എന്ന പ്രതീക്ഷയിലാണ് ആരാ

Content Highlight: Empuran Movie New Poster

We use cookies to give you the best possible experience. Learn more