എമ്പുരാന്‍ അപ്ഡേറ്റുകള്‍ക്ക് തുടക്കം; സൂചന നല്‍കി പൃഥ്വിരാജ്
Entertainment news
എമ്പുരാന്‍ അപ്ഡേറ്റുകള്‍ക്ക് തുടക്കം; സൂചന നല്‍കി പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 28th September 2023, 9:27 pm

മലയാള സിനിമയിലെ ഏറ്റവും വലിയ സിനിമയായി ഒരുങ്ങുന്ന എമ്പുരാന് കാത്തിരിക്കുകയാണ് മലയാളി സിനിമാ പ്രേമികള്‍. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും കാട്ടുതീ പോലെയാണ് സോഷ്യല്‍ മീഡിയയില്‍ പടരുന്നത്. ഇപ്പോഴിതാ സിനിമയുടെ അപ്ഡേറ്റുകള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് അറിയിക്കുകയാണ് സംവിധായകന്‍ പൃഥ്വിരാജ്.

പൃഥ്വിരാജിന്റെ ഔദ്യോഗിക നെറ്റ്വര്‍ക്ക് പേജായ ‘Poffactio’ ആണ് ഈ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.

‘Poffactio’ല്‍ നാളെ ഒരു അപ്‌ഡേറ്റ് വരുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പിന്നാലെ പൃഥ്വിരാജും പ്രഭാസും ഒന്നിക്കുന്ന സലാറിന്റെയും എമ്പുരാന്റെയും ഫോട്ടോകള്‍ വെച്ച് ഫേസ്ബുക്ക് കവറും ഇവര്‍ മാറ്റിയിരുന്നു.

ഇതിന് പിന്നാലെ ഇവയില്‍ ഏത് സിനിമയുടെ അപ്‌ഡേറ്റ് ആണ് നാളെ വരാനിരിക്കുന്നത് എന്ന ചര്‍ച്ചകള്‍ സജീവമായി.
എമ്പുരാന്‍ ഷൂട്ടിങ് ഈ മാസം തുടങ്ങുമെന്ന് നേരത്തെ വിവരം ഉണ്ടായിരുന്നു.


ഇതുമായി ബന്ധപ്പെട്ട അപ്‌ഡേറ്റ് ആകുമോ എന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. പിന്നാലെ എമ്പുരാന്റെ ഔദ്യോ?ഗിക ഇന്‍സ്റ്റാഗ്രാം പേജ് ആരംഭിക്കുകയും ചെയ്തു. ഇതോടെ മോഹന്‍ലാല്‍ ചിത്രത്തിന്റെ വലിയ അപ്‌ഡേറ്റ് നാളെ വരുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.

പൃഥ്വിരാജിന്റെ പുതിയ പോസ്റ്റും എമ്പുരാന്‍ അപ്ഡേറ്റ് വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് സൂചന നല്‍കുന്നു. എന്തായാലും ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷം ലഭിച്ച എമ്പുരാനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ.

Content Highlight: Empuraan Update is coming in next days