28 മാസത്തെ കഷ്ടപ്പാടായിരുന്നു എമ്പുരാൻ എന്ന് പറയുകയാണ് സിനിമയുടെ ആർട്ട് ഡയറക്ടർ മോഹൻദാസ്. ടിയാൻ എന്ന സിനിമയിൽ പൃഥ്വിരാജിനൊപ്പം ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ടെന്നും ആ സിനിമയുടെ റെഫറൻസ് ഫോട്ടോസ് അയച്ചു കൊടുത്തപ്പോൾ പെർഫെക്ട് ആയിരിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞുവെന്നും മോഹൻദാസ് പറയുന്നു. എമ്പുരാൻ ലൊക്കേഷനിൽ സെറ്റ് വർക്കുകൾ നടക്കുന്ന സമയത്ത് തന്നെ 400 പേര് വരെ വന്നിട്ടുള്ള സീക്വൻസുകൾ നടന്നിട്ടുണ്ടായിരുന്നുവെന്നും മോഹൻദാസ് പറയുന്നു.
ടിയാൻ ചെയ്യുന്ന സമയത്താണ് പൃഥ്വിരാജ് ലൂസിഫർ അനൗൺസ് ചെയ്യുന്നതെന്നും തന്നെ സിനിമയിൽ ആർട്ട് ഡയറക്ടറായി വെക്കുമെന്ന് അന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും പറയുകയാണ് മോഹൻദാസ്.
പൃഥ്വിരാജ് അന്ന് തന്നോട് ഒരു സിനിമ ഡയറക്ട് ചെയ്യുന്നുണ്ടെന്ന് പറഞ്ഞുവെന്നും ടിയാൻ സിനിമയിൽ എങ്ങനെയാണോ വർക്ക് ചെയ്തത് അതുപോലെ തന്നെ ലൂസിഫർ സിനിമയിലും വേണം എന്നാണ് പൃഥ്വി പറഞ്ഞതെന്നും മോഹൻദാസ് പറയുന്നു. പൂർണമായിട്ടും താൻ കൂടെ നിൽക്കുമെന്നാണ് പൃഥ്വിരാജിനോട് പറഞ്ഞുവെന്നും മോഹൻദാസ് കൂട്ടിച്ചേർത്തു.
സൈന സൗത്ത് പ്ലസ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞങ്ങൾ തന്നെ ഒരുമിച്ച് വർക്ക് ചെയ്ത സിനിമയാണ് ടിയാൻ. ടിയാൻ്റെ കുറച്ച് റെഫറൻസ് ഫോട്ടോസ് പൃഥ്വിക്ക് അയച്ചു കൊടുത്തു എന്നിട്ട് ‘ഈ മൂഡ് പിടിച്ചാലോ’ എന്ന് ചോദിച്ചു. അപ്പോൾ പെർഫെക്ട് ആയിരിക്കുമെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. സെറ്റ് വർക്കുകൾ നടക്കുന്ന സമയത്ത് തന്നെ 400 പേര് വരെ വന്നിട്ടുള്ള സീക്വൻസുകൾ വരെ ഉണ്ടായിരുന്നു എമ്പുരാനിൽ.
28 മാസത്തെ കഷ്ടപ്പാടായിരുന്നു എമ്പുരാൻ. രണ്ടു വർഷം 4 മാസത്തോളം എടുത്തു. ടിയാൻ സമയത്താണ് പൃഥ്വി ഇത് അനൗൺസ് ചെയ്യുന്നത്. പുള്ളി എന്നെ വെക്കുമെന്നോ അങ്ങനെ ഒരു പ്ലാൻ ഉണ്ടെന്നോ എനിക്കൊരു ഐഡിയയും ഉണ്ടായിരുന്നില്ല.
അപ്പോൾ പൃഥ്വി പറഞ്ഞു ‘ഞാനൊരു സിനിമ ഡയറക്ട് ചെയ്യുന്നുണ്ട്. ഈ സിനിമയ്ക്ക് എങ്ങനെയാണോ ഒരു ആർട്ട് ഡയറക്ടറായി നിങ്ങൾ നിന്നത് അതുപോലെ എൻ്റെ സിനിമയിലും ആർട്ട് ഡയറക്ടർ വേണം. അതുപോലെ തന്നെ നിൽക്കണം’ എന്നാണ്.
‘പൂർണമായിട്ടും നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും’ എന്നാണ് ഞാൻ പറഞ്ഞത്,’ മോഹൻദാസ് പറഞ്ഞു.
Content Highlight: Empuraan: That film was a 28-month ordeal says Art director Mohandas