അഹമ്മദാബാദ്: ഒഴിഞ്ഞ കസേരകള്‍ക്ക് മുന്‍പില്‍ നിന്നുകൊണ്ട് ഗുജറാത്ത് റാലിയില്‍ സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ വൈറലാകുന്നു.
റാലിയില്‍ മോദി സംസാരിക്കവേ സദസിലെ മിക്ക കസേരകളും ഒഴിഞ്ഞുകിടക്കുകയായിരുന്നു. എ.ബി.പി ചാനലിലെ മാധ്യമപ്രവര്‍ത്തകനായ ജൈനേന്ദ്രകുമാറാണ് മോദിയുടെ പ്രസംഗത്തിന്റേയും ആളൊഴിഞ്ഞ കസേരകളുടേയും വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്.
गुजरात में BJP प्रधानमंत्री मोदी की चुनावी रैलियों में कुर्सी नहीं भर पा रही है, विधानसभा में 150 कुर्सी कैसे भरेगी?
(जम्बुसर, भरूच की तस्वीर) pic.twitter.com/TbpMlaZPiy
— जैनेन्द्र कुमार (@jainendrakumar) December 3, 2017
ഗുജറാത്തില്‍ മോദി നയിക്കുന്ന റാലിയില്‍ ആളെക്കൂട്ടാന്‍ പോലും കഴിയാത്ത ബി.ജെ.പി എങ്ങനെയാണ് അസംബ്ലിയിലെ 150 സീറ്റുകള്‍ തികയ്ക്കുകയെന്ന് ചോദിച്ചായിരുന്നു ജൈനേന്ദ്രകുമാര്‍ പോസ്റ്റിട്ടത്.
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ 150 സീറ്റുകള്‍ പിടിക്കുമെന്ന ബി.ജെ.പിയുടെ അവകാശവാദത്തെ ചോദ്യംചെയ്തുകൊണ്ടായിരുന്നു ഇദ്ദേഹത്തിന്റെ പോസ്റ്റ്.
Dont Miss കോണ്‍ഗ്രസ്സ് അധ്യക്ഷസ്ഥാനം, രാഹുല്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
മോദി സംസാരിക്കവേ വേദിയില്‍ മിക്ക കസേരകളും ഒഴിഞ്ഞുകിടക്കുന്ന വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തതിന് പിന്നാലെ തന്നെ വീഡിയോ വൈറലാവുകയായിരുന്നു. 22 വര്‍ഷത്തെ ഗുജറാത്ത് ഭരിക്കുന്ന ബി.ജെ.പി ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്.
അതേസമയം മോദിയുടെ റാലിയില്‍ ജനങ്ങളുടെ പങ്കാളിത്തം കുറഞ്ഞത് ബി.ജെ.പിയെയും ഞെട്ടിച്ചു. കര്‍ഷകരും പട്ടേല്‍ വിഭാഗവും തിരികൊളുത്തിയ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് മോദി ഗുജറാത്തില്‍ എത്തിയത്.