വിലത്തകര്‍ച്ചയും കാലാവസ്ഥ വ്യതിയാനവും കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിക്കുകയും കുടുംബങ്ങള്‍ പട്ടിണിയിലാകുകയും ചെയ്ത ഘട്ടത്തില്‍ കാന്തല്ലൂരിലെ സ്ത്രീകള്‍ സ്വന്തമായി കൃഷി ചെയ്യാന്‍ തുടങ്ങി. പത്ത് ഗ്രൂപ്പുകളായി തിരിഞ്ഞുള്ള കൃഷി അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ കാര്‍ഷിക മേഖലയിലെ വിജയകഥയാണ് ഈ പെണ്ണുങ്ങള്‍ക്ക് പറയാനുള്ളത്.