ന്യൂദല്‍ഹി: രാജ്യത്തെ തൊഴിലില്ലായ് മോദിസര്‍ക്കാര്‍ ഇനിയും ഒരു പ്രശ്‌നമായി അംഗീകരിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ പുരോഗതി നിര്‍ണ്ണയിക്കുന്നത് യുവാക്കളാണെന്നു കൂടി രാഹുല്‍ കൂട്ടി ചേര്‍ത്തു.
“ചൈനയുടെ സമ്പദ്‌വ്യവസ്ഥയെ ഇന്ത്യ മറികടക്കുമെന്നത് ഉറപ്പാണ്. നമ്മുടെ രാജ്യത്ത് 1.2ബില്ല്യന്‍ ജനങ്ങളുണ്ട്. ചൈന 24 മണിക്കൂറില്‍ 50,000 തൊഴിലവസരങ്ങല്‍ സൃഷ്ടിക്കുമ്പോള്‍ ഇന്ത്യ 24 മണിക്കൂറില്‍ സൃഷ്ടിക്കുന്നത് 450 തൊഴിലവസരങ്ങള്‍ മാത്രമാണ്.” രാഹുല്‍ പറഞ്ഞു.
ALSO READ: വാഗമൺ കോലാഹലമേട്ടിൽ തൂക്കുപാലം തകർന്നു; 15 പേർക്ക് പരിക്ക്
ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനിടെയാണ് രാഹുലിന്റെ ആരോപണം. വിദ്യാഭ്യാസത്തിന് വേണ്ടി സംസ്ഥാനം കൂടുതല്‍ നീക്കിയിരിപ്പുകള്‍ നടത്തേണ്ടതായിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.
ഇന്ത്യയില്‍ തൊഴില്‍ പ്രതിസന്ധി രൂക്ഷമാണെന്ന് സര്‍ക്കാര്‍ കണക്കിലെടുക്കുന്നില്ല. ഈ പ്രശ്‌നം നമ്മള്‍ പൊതുജനശ്രദ്ധയിവല്‍ കൊണ്ടുവരികയും അവരുടെ പിന്തുണയോടെ അതിനെതിരെ പോരാടുകയും വേണം. രാഹുല്‍ പറഞ്ഞു.
റാഫേല്‍ ഇടപാട്, അഴിമതി, തൊഴിലില്ലായ്മ, തുടങ്ങി നിരവധി വിഷയങ്ങളില്‍ ഞാന്‍ പ്രധാനമന്ത്രിയെ വെല്ലുവിളിച്ചിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.