30-9-2016നു ഇ.പി.എഫ്.ഒ പുറത്തു വിട്ട കണക്കുകള്‍ പ്രകാരമാണ് ഈ കുടിശ്ശിക നിരക്കുകള്‍.
കൊച്ചി: ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് അടക്കുന്നതില്‍ വീഴ്ച വരുത്തിയതില്‍ മാധ്യമ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ നിരവധി സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍. പത്തു ലക്ഷത്തിലേറെ രൂപയുടെ കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങളുടെ പട്ടിക എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനാണ് പുറത്തു വിട്ടത്.
Also read ഗോവയിലെ താമരയുടെ തണ്ട് ഓടിക്കുവാനായി ശിവസേന-എം.ജി.പി-ജി.എസ്.എം സഖ്യം
മലയാള മനോരമ ഒരു കോടി 61 ലക്ഷത്തിലധികം തുകയാണ് പിഎഫ് ഇനത്തില്‍ കുടിശ്ശിക വരുത്തിയിട്ടുള്ളത്. മനോരമയുടെ തന്നെ എംഎം പബ്ലിക്കേഷന്‍സ് 15 ലക്ഷം രൂപയുടെ വീഴ്ച വരുത്തിയിട്ടുണ്ട്. ജയ്ഹിന്ദ് 29.53 ലക്ഷവും, സംപ്രക്ഷേപണം നിലച്ച ഇന്ത്യാവിഷന്‍ ചാനല്‍ എന്നിവയടക്കം 10 ലക്ഷത്തിലധികം പിഎഫ് കുടിശ്ശിക വരുത്തിയ മാധ്യമസ്ഥാപനങ്ങള്‍ ഏറെയാണ്. 2014ല്‍ പ്രവര്‍ത്തനം നിലച്ച ഇന്ത്യാവിഷന്‍ അതുവരെ ഒരു കോടി 34 ലക്ഷം രൂപയിലധികമാണ് അടയ്ക്കാനുണ്ടായിരുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ് 45 ലക്ഷം വീഴ്ച വരുത്തിയിട്ടുണ്ട്. 30-9-2016നു ഇ.പി.എഫ്.ഒ പുറത്തു വിട്ട കണക്കുകള്‍ പ്രകാരമാണ് ഈ കുടിശ്ശിക നിരക്കുകള്‍. മലബാര്‍ ഗോള്‍ഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരില്‍ 27.37ലക്ഷത്തിന്റെ കുടിശ്ശിക നിരക്കാണുള്ളത്.
തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്ന് പി.എഫ് തുക ഈടാക്കിയശേഷമാണ് സാധരണ ഗതിയില്‍ ശമ്പളം അനുവദിക്കുക. മാനേജ്‌മെന്റ് പിടിച്ചു വച്ച തുകയില്‍ നിന്നാകാം കുടിശ്ശിക വരുത്തിയിട്ടുണ്ടാകുക. പട്ടിക പുറത്തു വിട്ടശേഷം സ്ഥാപനങ്ങള്‍ തുകയടച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.