| Saturday, 18th September 2021, 2:22 pm

ഈ നേട്ടം ഏറ്റവും ശക്തരായ രാജ്യങ്ങള്‍ക്ക് പോലും നേടാനായില്ല, വൈകാരിക നിമിഷമാണ് എനിക്കിത്; ജന്മദിനത്തിലെ റെക്കോര്‍ഡ് വാക്‌സിനേഷനില്‍ മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തന്റെ ജന്മദിനത്തില്‍ റെക്കോര്‍ഡ് വാക്‌സിനേഷന്‍ നടന്നത് ഒരിക്കലും മറക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

തന്നെ സംബന്ധിച്ചിടത്തോളം വൈകാരിക നിമിഷമാണ് ഇതെന്നും മോദി പറഞ്ഞു.

”നിങ്ങളുടെ പരിശ്രമത്തിലൂടെ, ഇന്ത്യ ഒരു ദിവസം 2.5 കോടിയിലധികം വാക്‌സിനുകള്‍ നല്‍കിയതിന്റെ ഒരു ലോക റെക്കോര്‍ഡ് സൃഷ്ടിച്ചു, ഈ നേട്ടം ഏറ്റവും ശക്തരായ രാജ്യങ്ങള്‍ക്ക് പോലും നേടാനായില്ല,” ആരോഗ്യപ്രവര്‍ത്തകരോട് സംവദിക്കവേ മോദി പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71ാം ജന്മദിനം. 2.5 കോടി എന്ന റെക്കോര്‍ഡ് വാക്സിനേഷന്‍ നിരക്കാണ് രാജ്യം അന്ന് രേഖപ്പെടുത്തിയത്. 27 ലക്ഷത്തോളം വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്ത കര്‍ണാടകയായിരുന്നു ഏറ്റവും മുന്നില്‍.

എന്നാല്‍ വാക്സിനേഷന്‍ നിരക്ക് ആഘോഷമാക്കുന്ന കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. ഇന്ത്യയേക്കാള്‍ അഞ്ച് മടങ്ങ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ ചൈനയെ കേന്ദ്രസര്‍ക്കാര്‍ റഫര്‍ ചെയ്യണമെന്നായിരുന്നു ഗൗരവ് ഗൊഗോയ് പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Emotional moment for me: PM Narendra Modi on record 2.5 crore Covid vaccine doses on his birthday

We use cookies to give you the best possible experience. Learn more