| Friday, 23rd February 2018, 9:07 pm

'മാംസഭുക്കുകളായ വന്യമൃഗങ്ങള്‍ അവനെ കൊന്നു തിന്നില്ല'; മധുവിന്റെ കൊലപാതകത്തില്‍ വൈകാരിക പ്രതികരണവുമായി ട്രോള്‍ലോകം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ സോഷ്യല്‍ മീഡിയയിലും പുറത്തും പതിഷേധങ്ങള്‍ തുടരുന്നു. സാമൂഹ്യവിഷയങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തുന്ന ഫേസ്ബുക്കിലെ ട്രോള്‍ഗ്രൂപ്പുകളും മധുവിന്റെ കൊലപാതകത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുണ്ട്. അതീവ വൈകാരികമായാണ് ട്രോള്‍ഗ്രൂപ്പുകളിലെ ട്രോളന്മാരുടെ പ്രതികരണം.

കഴിഞ്ഞ ദിവസമാണ് ആദിവാസി യുവാവായ മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്നത്. മധുവിനെ ജനക്കൂട്ടം കെട്ടിയിട്ട് വിചാരണ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേര്‍ മധുവിന്റെ കൊലയില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു.

ട്രോളുകള്‍ കാണാം:

(ട്രോളുകള്‍ക്ക് കടപ്പാട്: ഐ.സി.യു, ട്രോള്‍ മലയാളം, ട്രോള്‍ റിപ്പബ്ലിക്ക് തുടങ്ങിയ ട്രോള്‍ ഗ്രൂപ്പുകള്‍)

Latest Stories

We use cookies to give you the best possible experience. Learn more