| Monday, 21st June 2021, 9:18 am

ഫ്രഞ്ച് മേഖല തെരഞ്ഞെടുപ്പ്; മാക്രോണിന് തിരിച്ചടി, മുഖ്യ എതിരാളി ലെ പെന്നിന്‍ മുന്നിലെന്ന് ആദ്യ റിപ്പോര്‍ട്ടുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരിസ്: ഫ്രാന്‍സിലെ മേഖല തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് തിരിച്ചടി. ആദ്യ റിപ്പോര്‍ട്ടുകള്‍ പ്രകാരം മാക്രോണിന്റെ മുഖ്യ എതിരാളി മാരീന്‍ ലെ പെന്നിനാണ് മുന്‍തൂക്കം.

അടുത്തവര്‍ഷത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ റിഹേഴ്‌സലെന്ന് വിശേഷിപ്പിക്കുന്ന മേഖല തെരഞ്ഞെടുപ്പിലെ തിരിച്ചടി മാക്രോണിനെ കാര്യമായി തന്നെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

മാക്രോണിന്റെ കൊവിഡ് നയങ്ങള്‍ക്കെതിരെ ഫ്രാന്‍സില്‍ ജനവികാരം ഉയര്‍ന്നതും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാന്‍ സാധ്യതയുണ്ടെന്നാണ് മാധ്യമ വിലയിരുത്തല്‍.

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തെക്കു-കിഴക്കന്‍ ഫ്രാന്‍സ് പ്രവിശ്യയിലെത്തിയ മാക്രോണിനെ കാണികളിലൊരാള്‍ മുഖത്തടിച്ചതും ഏറെ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് മാക്രോണിന്റെ മുഖത്തടിച്ച യുവാവിന് തടവുശിക്ഷ വിധിച്ച് കോടതിയും രംഗത്തെത്തിയിരുന്നു. നാല് മാസത്തേക്കാണ് യുവാവിന് ശിക്ഷ വിധിച്ചത്.

28കാരനായ ഡാമിയന്‍ താരേല്‍ എന്നയാളായിരുന്നു പൊതുപരിപാടിക്കിടെ മാക്രോണിന്റെ മുഖത്തടിച്ചത്. ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്.

മാക്രോണിന് അടിയേല്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബി.എഫ്. എം. ന്യൂസ് ചാനലാണ് പുറത്തുവിട്ടത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Emmanuel Macron Faces Defeat in  French Province Election

We use cookies to give you the best possible experience. Learn more