| Sunday, 6th September 2020, 11:23 pm

എമിറേറ്റ്‌സ് ജീവനക്കാര്‍ക്ക് ഒക്ടോബര്‍ മുതല്‍ മുഴുവന്‍ ശമ്പളവും ലഭിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

അബുദാബി: യു.എ.ഇ എയര്‍ലൈന്‍ കമ്പനിയായ എമിറേറ്റ്‌സിലെ ജീവനക്കാര്‍ക്ക് ഒക്ടോബര്‍ മാസം മുതല്‍ മുഴുവന്‍ ശമ്പളവും ലഭിക്കും. കമ്പനി സി.ഇ.ഒ ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവിഡ് പ്രതിസന്ധിയില്‍ നിന്നും എയര്‍ലൈന്‍ മേഖല കരകയറുന്നതിന്റെ സൂചനയായാണ് ഇത് കണക്കാക്കുന്നത്.

കൊവിഡ് വ്യാപനം മൂലം വിമാന സര്‍വീസുകള്‍ മിക്കതും നിര്‍ത്തലാക്കിയതിനിടെയാണ് എമിറേറ്റ്‌സിലെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചത്. ഒപ്പം ജീവനക്കാര്‍ക്ക് വേതനമില്ലാതെ നിര്‍ബന്ധിത ലീവില്‍ പ്രവേശിക്കാനും കമ്പനി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനു പുറമെ പുതിയ റിക്രൂട്ട്‌മെന്റുകളും നിര്‍ത്തി വെച്ചിരുന്നു.

‘ ഒക്ടോബര്‍ ഒന്നു മുതല്‍ ഞങ്ങള്‍ മുഴുവന്‍ അടിസ്ഥാന ശമ്പളവും ബോര്‍ഡില്‍ ഉടനീളം പുനസ്ഥാപിക്കുകയാണെന്ന് അറിയിക്കുന്നത് നിങ്ങള്‍ക്ക് ആശ്വാസം നല്‍കും’ എമിറേറ്റ്‌സ് എയര്‍ലൈന്‍ ചെയര്‍മാനും സി.ഇ.ഒയുമായ ഷെയ്ഖ് അഹമ്മദ് സയീദ് അല്‍ മക്തൂം ജീവനക്കാര്‍ക്ക് അയച്ച മെമ്മോയില്‍ പറയുന്നു.

വരുമാനം പുനസ്ഥാപിക്കുന്നതിലും പുതിയ വരുമാന മാര്‍ഗങ്ങള്‍ തേടുന്നതിലും എയര്‍ലൈന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2021 ല്‍ എല്ലാ ഡെസ്റ്റിനേഷനുകളിലേക്കും ഫ്‌ളൈറ്റുകള്‍ പുനരാരംഭിക്കാനാവുമെന്ന് എമിറേറ്റ്‌സ് പ്രതീക്ഷിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more