| Sunday, 8th September 2019, 9:39 am

മുതിര്‍ന്ന അഭിഭാഷകനും മുന്‍ നിയമമന്ത്രിയുമായ രാം ജഠ്മലാനി അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുതിര്‍ന്ന അഭിഭാഷകനും വാജ്‌പേയി മന്ത്രിസഭയില്‍ നിയമമന്ത്രിയുമായിരുന്ന രാം ജഠ്മലാനി അന്തരിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. 95 വയസായിരുന്നു.

സിന്ധ് പ്രവിശ്യയിലെ സിഖര്‍പൂരില്‍ 1923 സെപ്റ്റംബര്‍ 14നാണ് മലാനി ജനിച്ചത്. അഭിഭാഷകനായി കരിയര്‍ തുടങ്ങി. 1959ല്‍ അദ്ദേഹം പ്രോസിക്യൂട്ടറായിരിക്കെ ഏറ്റെടുത്ത കെ.എം നാനാവതി vs മഹാരാഷ്ട്രയായിരുന്നു ആദ്യമായി കൈകാര്യം ചെയ്ത സുപ്രധാന കേസ്. 2011 മഹാരാഷ്ട്ര ഹൈക്കോടതിയില്‍ രാജീവ് ഗാന്ധിയുടെ കൊലയാളികള്‍ക്കുവേണ്ടി ഹാജരായതും അദ്ദേഹമായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2010ല്‍ അദ്ദേഹം സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ആറ്, ഏഴ് ലോക്‌സഭകളില്‍ ജഠ്മലാനി ബി.ജെ.പി എം.പിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more