പാരിസ്:ജനുവരി 21ന് കാണാതായ അര്‍ജന്റീനയുടെ കാര്‍ഡിഫ് സിറ്റി താരം എമിലിയാനോ സലയ്ക്കായുള്ള അന്വേഷണത്തില്‍ നേരിയ പുരോഗതി. സല സഞ്ചരിച്ച വിമാനത്തിലേതെന്ന് കരുതപ്പെടുന്ന രണ്ട് സീറ്റുകളാണ് ലഭിച്ചത്. വടക്കന്‍ ഫ്രാന്‍സിലെ കോലന്റിന്‍ പെനിന്‍സുലയില്‍ നിന്നാണ് സീറ്റുകള്‍ ലഭിച്ചത്.
സീറ്റുകള്‍ കാണാതായ വിമാനത്തിലേതാണെന്ന് അന്വേഷണ സംഘം പറയുന്നുണ്ടെങ്കിലും ഉറപ്പിക്കാനായിട്ടില്ല. തെരച്ചിലിന് നേതൃത്വം നല്‍കുന്ന എ.എ.ഐ.ബി. സീറ്റ് ലഭിച്ചതിന് മൂന്ന് മൈല്‍ പരിധിക്കുള്ളില്‍ വെള്ളത്തിനടിയിലും തെരച്ചില്‍ തുടരുകയാണ്.
ALSO READ: യു.എ.ഇയ്‌ക്കെതിരെ നടപടിക്ക് സാധ്യത; അന്വേഷണത്തിന് ഉത്തരവിട്ട് എ.എഫ്.സി
അടുത്ത മൂന്ന് ദിവസം കൂടുതല്‍ മുങ്ങല്‍ വിദഗ്ധരെ ദ്വീപിലെത്തിക്കാനും പദ്ധതിയുണ്ട്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ സലയുടെ തെരച്ചില്‍ പുനരാരംഭിക്കുന്നതിനായി 272 കോടി രൂപയാണ് സ്വരൂപിച്ചത്. എംബാപ്പെ, ഗുണ്ടഗോന്‍, ടൊലീസോ, തുടങ്ങിയ കളിക്കാരുള്‍പ്പെട 200ല്‍പരം ആളുകള്‍ സംഭാവന നല്‍കിയതായ ഗോ ഫണ്ട് മി പേജ് റിയിച്ചു.
ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രമധ്യേയാണ് സലയുടെ വിമാനം അപ്രത്യക്ഷമായത്. ഈ സീസണില്‍ കാര്‍ഡിഫ് സിറ്റിയുടെ റെക്കോര്‍ഡ് തുകയായ 15 മില്യണാണ് താരം പ്രീമിയര്‍ ലീഗിലേക്ക് എത്തിയത്.