2022 ലോകകപ്പിലെ ഗോള്‍ഡന്‍ ഗ്ലൗ വിന്നറും ലോകജേതാവുമായ അര്‍ജന്റൈന്‍ ഗോള്‍കീപ്പര്‍ എമിലിയാനൊ മാര്‍ട്ടിനസ് തന്റെ നിലവിലുള്ള ആഗ്രഹമെന്താണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്.
നിലവിലെ തന്റെ ക്ലബ്ബായ ആസ്റ്റണ്‍ വില്ലയോടൊപ്പം ചാമ്പ്യന്‍സ് ലീഗ് നേടുമെന്ന ആത്മവിശ്വാസത്തിലാണ് എമിലിയാനൊ മാര്‍ട്ടിനസ്.
Emi Martinez: “It’s a club that wants to win the Champions League and win a trophy. One of my conversations with Unai was about how to get there. I’m not here to waste time. Since I joined the club, we move forward. I’ll try to put Aston Villa in the Champions League place.”#AVFC
— Jacob Tanswell (@J_Tanswell) October 25, 2023
‘ക്ലബ്ബിലെ എന്റെ ആദ്യ ആഗ്രഹം എന്തെന്നാല്‍ ടീമിനൊപ്പം ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുക എന്നുള്ളതാണ്. ആ ദിവസം ഈ ക്ലബ്ബ് വിടുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ചാമ്പ്യന്‍സ് ലീഗ് കളിക്കാനും ആ ട്രോഫി നേടാനും ആഗ്രഹിക്കുന്ന ടീമാണ് ഞങ്ങളുടേത്,’ മാര്‍ട്ടിനസ് മാധ്യമങ്ങളോട് പറഞ്ഞു.
‘ആസ്റ്റൺ വില്ലയുടെ ഹോം ഗ്രൗണ്ടായ വില്ല പാര്‍ക്ക് വിപുലീകരിക്കാന്‍ ഞങ്ങള്‍ക്ക് പദ്ധതിയുണ്ട്. ഞാന്‍ ക്ലബ്ബില്‍ ചേരുമ്പോള്‍ പറഞ്ഞതുപോലെ ഇവിടെ എനിക്ക് കളയാന്‍ സമയമില്ല. ഞാന്‍ ക്ലബ്ബിനൊപ്പം ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാനാണ് ശ്രമിക്കുന്നത്,’ എമിലിയാനൊ കൂട്ടിചേര്‍ത്തു.
Emiliano Martinez mengungkapkan keinginannya untuk memenangkan Liga Champions bersama Aston Villa suatu hari nanti. https://t.co/su1AKltEpk
— GOAL Indonesia (@GOAL_ID) October 26, 2023
കഴിഞ്ഞ സീസണ്‍ പകുതിയില്‍ വച്ചാണ് ഉനായ് എമറി ആസ്റ്റണ്‍ വില്ലയുടെ പരിശീലകനായി സ്ഥാനമേല്‍ക്കുന്നത്. ആ സീസണില്‍ ടീമിനെ ഏഴാം സ്ഥാനത്ത് എത്തിക്കാന്‍ എമറിക്ക് സാധിച്ചു. നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്‍പത് മത്സരങ്ങളില്‍ നിന്നും ആറ് വിജയങ്ങളും ഒരു സമനിലയും രണ്ട് തോല്‍വിയും ഉള്‍പ്പെടെ 19 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ആസ്റ്റണ്‍ വില്ല.
യൂറോപ്പ കോണ്‍ഫറന്‍സ് ലീഗില്‍ ഇന്ന് രാത്രി 10.30നാണ് എ.എസ് അല്‍ക്മാറിനെതിരെയാണ് ആസ്റ്റണ്‍ വില്ലയുടെ അടുത്ത മത്സരം.
Content Highlight: Emiliano Martinez wants to win the Champions League with Aston Villa.