എമര്‍ജിങ് കേരളയില്‍ ഒരു പദ്ധതി പോലും നടപ്പായില്ല
Kerala
എമര്‍ജിങ് കേരളയില്‍ ഒരു പദ്ധതി പോലും നടപ്പായില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th September 2013, 9:30 am

[]തിരുവനന്തപുരം: ഏറെ കൊട്ടിഘോഷിക്കപ്പെട്ട കേരള സര്‍ക്കാറിന്റെ ##എമര്‍ജിങ് കേരള പദ്ധതി പൂര്‍ണ പരാജയമെന്ന് വിവരാവകാശ രേഖ.

എമര്‍ജിങ് കേരളയില്‍ അവതരിക്കപ്പെട്ട ഒരു പദ്ധതിക്ക് പോലും ഇതുവരെ ധാരണാ പത്രം ഒപ്പ് വെച്ചിട്ടില്ലെന്ന് വിവരാവകാശ രേഖകളില്‍ നിന്ന് വ്യക്തമാകുന്നു.[]

176 176 പദ്ധതികളാണ് എമര്‍ജിങ് കേരളയില്‍ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 12 മുതല്‍ 14 വരെ സംഘടിപ്പിച്ച പരിപാടിക്കായി സര്‍ക്കാര്‍ ചിലവാക്കിയത് പതിനേഴരക്കോടി രൂപയാണ്.

ഐ.ടി വകുപ്പിന്റെ കീഴില്‍ വരുന്ന 6 പദ്ധതികളില്‍ ഒന്നില്‍ പോലും നിക്ഷേപകര്‍ എത്തിയില്ല. വ്യവസായ വകുപ്പിന് കീഴിലുള്ള 22 പദ്ധതികളില്‍ ഒന്നില്‍ പോലും ധാരണ പത്രം ആയിട്ടില്ല.

ഊര്‍ജ വകുപ്പില്‍ മാത്രമാണ് 17 പദ്ധതികളില്‍ 3 എണ്ണത്തിലെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിക്കാനാവുക എന്നും വിവരാവകാശ രേഖയില്‍ പറയുന്നു.

2003 ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ജിമ്മില്‍ 96 പദ്ധതിയില്‍ ധാരണാ പത്രമായിരുന്നു. ഇതില്‍ ഇതുവരെയായി 12 പദ്ധതികളാണ് തുടങ്ങിയത്.

10 രാജ്യങ്ങളില്‍ നിന്നായി 40,000 കോടിയിലേറെ രൂപ ലഭിക്കുമെന്നായിരുന്നു സര്‍ക്കാറിന്റെ പ്രഖ്യാപനം.