പുകക്കുഴല്‍ വ്യവസായങ്ങളെ എമര്‍ജിങ് കേരളിയില്‍ പ്രതീക്ഷിക്കേണ്ട: കുഞ്ഞാലിക്കുട്ടി
Kerala
പുകക്കുഴല്‍ വ്യവസായങ്ങളെ എമര്‍ജിങ് കേരളിയില്‍ പ്രതീക്ഷിക്കേണ്ട: കുഞ്ഞാലിക്കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th September 2013, 11:57 am

kunjalikutty

[]തിരുവനന്തപുരം: ##എമര്‍ജിങ് കേരള പദ്ധതി പരാജയമല്ലെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ധാരണാ പത്രം അടിസ്ഥാനമാക്കിയല്ല ജയപരാജയങ്ങള്‍ തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പുകക്കുഴല്‍ വ്യവസായങ്ങളെ എമര്‍ജിങ് കേരളയില്‍ പ്രതീക്ഷിക്കേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എമര്‍ജിങ് കേരളയില്‍ അവതരിക്കപ്പെട്ട ഒരു പദ്ധതിക്ക് പോലും ഇതുവരെ ധാരണാ പത്രം ഒപ്പ് വെച്ചിട്ടില്ലെന്ന് വിവരാവകാശ രേഖകളില്‍ നിന്ന് വ്യക്തമായിരുന്നു.

ഐ.ടി വകുപ്പിന്റെ കീഴില്‍ വരുന്ന 6 പദ്ധതികളില്‍ ഒന്നില്‍ പോലും നിക്ഷേപകര്‍ എത്തിയില്ല.

വ്യവസായ വകുപ്പിന് കീഴിലുള്ള 22 പദ്ധതികളില്‍ ഒന്നില്‍ പോലും ധാരണ പത്രം ആയിട്ടില്ല.

176 പദ്ധതികളാണ് എമര്‍ജിങ് കേരളയില്‍ ഉള്‍പ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 12 മുതല്‍ 14 വരെ സംഘടിപ്പിച്ച പരിപാടിക്കായി സര്‍ക്കാര്‍ ചിലവാക്കിയത് പതിനേഴരക്കോടി രൂപയാണ്.