| Sunday, 19th September 2021, 5:34 pm

സെറോ ടൈപ്പ് 2 ഡെങ്കി; കേരളമുള്‍പ്പെടെ 11 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. കേരളം അടക്കമുള്ള 11 സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കേരളത്തിന് പുറമെ ആന്ധ്രപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് സെറോ ടൈപ്പ് 2 ഡെങ്കി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സെറോ ടൈപ്പ് 2 ഡെങ്കി കേസുകള്‍ രാജ്യത്ത് വര്‍ധിക്കുകയാണെന്നും സംസ്ഥാനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നുമാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

മറ്റുള്ള രോഗങ്ങളേക്കാള്‍ ഏറ്റവും അപകടകാരികളാണ് സെറോ ടൈപ്പ് 2 ഡെങ്കി കേസുകളെന്നാണ് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞത്.

പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും പനി സംബന്ധിച്ച ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിക്കണമെന്നും ടെസ്റ്റ് ചെയ്യാനുള്ള കിറ്റുകള്‍ സ്റ്റോക്ക് ചെയ്ത് വെക്കണമെന്നും കേന്ദ്രം പറഞ്ഞു.

അവശ്യമായ ലാര്‍വിസൈഡ്‌സും മറ്റു മരുന്നുകളും സംസ്ഥാനങ്ങളില്‍ ഉണ്ടായിരിക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: “Emerging Challenge”: Centre Warns 11 States About Dengue Strain

We use cookies to give you the best possible experience. Learn more