| Monday, 31st July 2023, 12:36 pm

അടിയന്തര ലാന്‍ഡിങ് സുരക്ഷിതം; തിരിച്ചിറപ്പള്ളി- ഷാര്‍ജ വിമാനം തിരുവന്തപുരത്ത് ഇറക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരിച്ചിറപ്പള്ളി- ഷാര്‍ജ എയര്‍ ഇന്ത്യാ വിമാനത്തിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്. സാങ്കേതിക കാരണങ്ങളാലാണ് എ.എക്‌സ.ബി 613 എയര്‍ ഇന്ത്യന്‍ എക്‌സ്പ്രസ് എന്ന വിമാനം അടിയന്തരമായി ഇറക്കിയത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

11 മണിക്ക് ശേഷമാണ് തിരിച്ചിറപ്പള്ളിയില്‍ നിന്ന് വിമാനം പുറപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പറന്നുയര്‍ന്ന ഉടനെ അടിയന്തരമായി ഏറ്റുവും അടുത്തുള്ള തിരുവന്തപുരത്ത് ലാന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

തുടര്‍ന്ന് എമര്‍ജന്‍സി പ്രഖ്യാപിച്ച് പത്ത് മിനിട്ടിനുള്ളില്‍ തിരുവനന്തപുരം ഏയര്‍പ്പോര്‍ട്ടില്‍ ഇറങ്ങാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

എന്ത് സാങ്കേതിക തകരാറാണ് ഉണ്ടായതെന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകളൊന്നും ഇപ്പോള്‍ പുറത്തുവരുന്നില്ല. ഈ വിമാനം 3.38ന് ഷാര്‍ജയില്‍ എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

Content Highlight: Emergency Landing at Thiruvananthapuram Airport for Air India flight from Thirappalli to Sharjah

We use cookies to give you the best possible experience. Learn more