|

കൊവിഡ് നിയന്ത്രണാതീതം; സ്‌പെയിനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാഡ്രിഡ്: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സ്‌പെയിനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി പെട്രോ സാഞ്ചസ് ആണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതായി അറിയിച്ചത്.

നിയന്ത്രണങ്ങളുടെ ഭാഗമായി രാത്രി 11 മണി മുതല്‍ രാവിലെ ആറുമണിവരെയുള്ള സഞ്ചാരങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം കാനറി ദ്വീപുകളെ ഈ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം പൊതുസ്ഥലങ്ങളില്‍ ആറുപേരില്‍ കൂടുതല്‍ പേര്‍ ഒത്തുച്ചേരുന്നത് കര്‍ശനമായി വിലക്കിയിരിക്കുകയാണ്. കൊവിഡ് പ്രതിരോധ സംവിധാനങ്ങളായ മാസ്‌കും, സാമൂഹിക അകലവും ജനങ്ങള്‍ കൃത്യമായി പാലിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

ചില യൂറോപ്യന്‍ രാജ്യങ്ങളിലും സ്‌പെയിനിലും കൊവിഡ് 19 രണ്ടാം വ്യാപന ഭീഷണി അതിരൂക്ഷമായി തുടരുന്നു. അതിനാലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതെന്ന് പ്രധാനമന്ത്രി മാധ്യമങ്ങളെ അറിയിച്ചു.

മെയ് ആദ്യ വാരം വരെ അടിയന്തരാവസ്ഥ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതിനാലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കൊവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി കര്‍ഫ്യൂ ഏര്‍പ്പെടുത്താനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതുവരെ പത്ത് ലക്ഷത്തിലേറെ പേര്‍ക്കാണ് സ്‌പെയിനില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 34752 പേര്‍ രോഗം ബാധിച്ച് മരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Emergency In Spain Over Covid 19