അഡിസ് അബാബ: എത്യോപ്യയില്‍ ആറുമാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഹെയ്ലി മറിയം ദെസാലെ കഴിഞ്ഞ വ്യാഴാഴ്ച രാജിവെച്ചതിനെ തുടര്‍ന്നാണ് പ്രതിരോധ മന്ത്രി സിറാജ് ഫെഗേസ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
നാലു പാര്‍ട്ടികള്‍ ചേര്‍ന്നുള്ള ഭരണസഖ്യത്തിലെ അഭിപ്രായ ഭിന്നതകളെ പരിഗണിച്ചാണ് പ്രധാന മന്ത്രി രാജിവെക്കേണ്ടി വന്നത്. നിലവിലെ സര്‍ക്കാരിനെതിരായ എല്ലാ വാര്‍ത്തകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആറായിരത്തിലേറെ രാഷ്ട്രീയ തടവുകാരെ കഴിഞ്ഞ മാസം വിട്ടയച്ചിരുന്നു.
എത്യോപ്യയിലെ ഒറോമോ, അമാറിക് എന്നീ പ്രധാനപ്പെട്ട വംശീയ വിഭാഗങ്ങള്‍ക്ക്് സര്‍ക്കാരില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന ആവശ്യത്തെ മുന്‍നിറുത്തി പ്രതിപക്ഷം സമരത്തിലാണ്. ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്ന പ്രക്ഷോഭം അയല്‍രാജ്യമായ സൊമാലിയയുടെ പിന്തുണയോടെയാണെന്ന് സര്‍ക്കാര്‍ ആരോപിക്കുന്നുണ്ട്.
രണ്ടു വര്‍ഷം നീണ്ടുനിന്ന മുന്‍ അടിയന്തരാവസ്ഥ കടുത്ത പ്രക്ഷോഭങ്ങളെ തുടര്‍ന്നു കഴിഞ്ഞ ആഗസ്റ്റിലായിരുന്നു പിന്‍വലിച്ചത്.