കൊല്ലം: തനിക്കെതിരെ ആക്രമണ ശ്രമമുണ്ടായതായി ഇ.എം.സി.സി ഉടമയും സ്ഥാനാര്‍ത്ഥിയുമായ ഷിജു എം. വര്‍ഗീസ്. ആക്രമിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി ഷിജു എം. വര്‍ഗീസ് പൊലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. വോട്ട് ചെയ്യാനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരെ കണ്ട് സംസാരിക്കവെയായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.
‘ഷിജു എം. വര്‍ഗീസ് രാവിലെ കുരീപ്പള്ളിയിലെത്തി ഇന്നോവ കാറില്‍ പെട്രോളും കൊണ്ട് വരികയും, തന്നെ ആരോ ആക്രമിക്കുന്നു, തന്നെ കത്തിക്കുന്നു എന്ന രീതിയില്‍ പ്രചാരണമുണ്ടാക്കുകയും അത് അവിടെയുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. പൊലീസ് ആ പ്രദേശത്ത് ഉണ്ടായിരുന്നത് കൊണ്ട് ഉടന്‍ തന്നെ അയാളെ കസ്റ്റഡിയിലെടുത്തു. തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ തുടക്കം മുതല്‍ ശ്രമിക്കുന്ന ആസൂത്രിതമായ ശ്രമത്തിന്റെ ഭാഗമാണിത്,’ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
എന്നാല്‍ ഷിജു എം വര്‍ഗീസിനെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. മൊഴിയെടുത്ത് പറഞ്ഞുവിട്ടെന്നും പൊലീസ് പറഞ്ഞു.
കുണ്ടറയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് ഷിജു എം. വര്‍ഗീസ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: EMCC director Shiju M Varghese says he is attacked; police denies