രാജ്നാഥ് സിംഗ് എന്റെ അയല്‍വാസിയായിരിക്കെയാണ് ആദ്യത്തെ ആക്രമണം നടന്നത്; ഹിന്ദു സേനയ്ക്ക് ധൈര്യം പകര്‍ന്നത് സര്‍ക്കാരെന്ന് ഉവൈസി
ന്യൂദല്‍ഹി: ഔദ്യോഗിക വസതിക്ക് നേരെ നടന്ന ഹിന്ദുസേനയുടെ ആക്രമണത്തില്‍ പ്രതികരണവുമായി ഹൈദരാബാദ് എം.പി അസദുദ്ദിന്‍ ഉവൈസി.
നാലാമത്തെ സംഭവമാണ് കഴിഞ്ഞ ദിവസം നടന്നതെന്ന് ഉവൈസി പറഞ്ഞു. ആക്രമണത്തിന് ഉത്തരവാദികളായ ആളുകള്‍ക്ക് ധൈര്യം പകര്‍ന്നുകൊടുക്കുന്നത് സര്‍ക്കാരാണെന്നും ഉവൈസി പറഞ്ഞു.
”2015 ല്‍ രാജ്നാഥ് സിംഗ് എന്റെ അയല്‍വാസിയായിരിക്കെയാണ് ആദ്യത്തെ ആക്രമണം നടന്നത്. അദ്ദേഹത്തിന്റെ വീടിനും എന്റെ വീടിനുമിടയില്‍ ഒരു വീട് ഉണ്ടായിരുന്നു. ഈ ഹിന്ദുത്വ പ്രത്യയശാസ്ത്ര ആളുകള്‍ എന്റെ വീട്ടില്‍ അതിക്രമിച്ചു കയറി,” അദ്ദേഹം പറഞ്ഞു.
ഇത് നാലാമത്തെ സംഭവമാണ്. ഈ ആളുകള്‍ക്ക് സര്‍ക്കാരാണ് ധൈര്യം നല്‍കുന്നത്. ഇത്തവണ അവര്‍ കോടാലിയുമായി വന്നു, എന്റെ വീടിനുള്ളില്‍ കല്ലെറിഞ്ഞു. ഞാന്‍ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി ഉവൈസി പറഞ്ഞു.
അസദുദ്ദീന്‍ ഉവൈസിയുടെ ഔദ്യോഗിക വസതി ആക്രമിച്ച ഹിന്ദു സേനയിലെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ദല്‍ഹി അശോക റോഡിലുള്ള ഉവൈസിയുടെ വസതിക്കാണ് ഇവര്‍ കേടുപാടുവരുത്തിയത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.
സംഘമായെത്തിയായിരുന്നു ഹിന്ദു സേനയുടെ ആക്രമണം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഏഴ് മുതല്‍ എട്ട് വരെ ആളുകള്‍ ഉവൈസിയുടെ ഔദ്യോഗിക വസതിയിലെത്തി ആക്രമണം നടത്തി. ബംഗ്ലാവിന് പുറത്ത് നെയിംപ്ലേറ്റും വിളക്കും ജനല്‍ ഗ്ലാസും തകര്‍ത്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Emboldened By Government”: Asaduddin Owaisi On Vandalism At Home