എന്നാല്‍ ഇതിനെതിരെ റഷ്യയെ പിന്തുണക്കുന്ന മസ്‌കിനോടാണോ, മറിച്ച് ഉക്രൈയിനിനെ പിന്തുണക്കുന്ന മസ്‌കിനോടാണോ നിങ്ങള്‍ക്ക് താല്‍പര്യമെന്ന് സെലന്‍സ്‌കി ട്വീറ്റിലൂടെ ചോദിച്ചു.
ട്വീറ്റിനെ പ്രതിരോധിച്ചുകൊണ്ട് ലിത്വാനിയ പ്രസിഡന്റും രംഗത്തെത്തിയിട്ടുണ്ട്.
‘പ്രിയപ്പെട്ട എലോണ്‍ മസ്‌ക്, ആരെങ്കിലും ടെസ്‌ലയുടെ ചക്രങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചാല്‍ അവരെ ഒരിക്കലും കാറിന്റെയോ ചക്രത്തിന്റെയോ നിയമപരമായ ഉടമയാക്കില്ല. ഇരു വിഭാഗവും അതിനെ പിന്തുണച്ച് വോട്ട് ചെയ്താല്‍ പോലും അതിന് നിയമപരമായ സാധുതയുണ്ടാവില്ലെന്നും’ ലിത്വാന പ്രസിഡന്റ് ഗിത്തനാസ് നൗസേദ ട്വീറ്റ് ചെയ്തു.
എന്നാല്‍ ഇതിന് പിന്നാലെ തന്റെ നിര്‍ദേശം ജനപ്രീതിനേടിയില്ലെങ്കില്‍ അത് കാര്യമാക്കുന്നില്ലെന്നും ലക്ഷക്കണക്കിനാളുകള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ മരിക്കുകയാണെന്നും മസ്‌ക് വീണ്ടും ട്വീറ്റ് ചെയ്തു.
ഉക്രൈന്റെ മൂന്നിരട്ടിയാണ് റഷ്യയുടെ ജനസംഖ്യ. അതുകൊണ്ട് തന്നെ ഉക്രൈന്റെ വിജയസാധ്യത കുറവാണ്. നിങ്ങള്‍ക്ക് ഉക്രൈന്‍ ജനതയില്‍ ശ്രദ്ധയുണ്ടെങ്കില്‍ സമാധാനത്തിനായി പ്രവര്‍ത്തിക്കണമെന്ന് മസ്‌ക് ട്വിറ്ററില്‍ കുറിച്ചു.
2014ല്‍ റഷ്യ പിടിച്ചെടുത്ത ക്രൈമിയ റഷ്യയുടെ ഭാഗമാണെന്ന് ഉക്രൈന്‍ ഔദ്യോഗികമായി അംഗീകരിക്കണം. ക്രൈമിയയിലേക്കുള്ള ജലവിതരണം ഉക്രൈന്‍ ഉറപ്പാക്കണമെന്നും വിഷയത്തില്‍ ഉക്രൈന്‍ നിഷ്പക്ഷത പാലിക്കണമെന്നും മസ്‌ക് ആവശ്യപ്പെട്ടു.
കഴിഞ്ഞ ഫെബ്രുവരിയില്‍ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ഉക്രൈനില്‍ ഇന്റര്‍നെറ്റ് സേവനം തടസപ്പെട്ടിരുന്നു. ഇതിനായി സഹായം അഭ്യര്‍ത്ഥിച്ച ഉക്രൈന്‍ ഉദ്യോഗസ്ഥര്‍ക്ക് തന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് സാറ്റ്ലൈറ്റിന്റെ സേവനങ്ങള്‍ ഉറപ്പു നല്‍കി മസ്‌ക് രംഗത്തെത്തിയിരുന്നു.
Content Highlight: Elon Musk Tweets His Peace Plan to end War, Zelensky Responds