| Tuesday, 17th May 2022, 6:25 pm

ഇന്ത്യന്‍ മന്ത്രിമാര്‍ സമ്മര്‍ദ്ദം ചെലുത്തി; ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിനൊരുങ്ങി മസ്‌ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജക്കാര്‍ത്ത: ടെസ്‌ല, സ്‌പേസ് എക്‌സ് സി.ഇ.ഒ ഇലോണ്‍ മസ്‌ക് നവംബറില്‍ ഇന്തോനേഷ്യ സന്ദര്‍ശിച്ചേക്കും. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ മന്ത്രിമാര്‍ സമ്മര്‍ദ്ദം ചെലുത്തുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ ടെസ്ല ഓപ്പറേഷനുകള്‍ നിര്‍ത്താന്‍ മസ്‌ക് തീരുമാനിച്ചിരുന്നു.

രാജ്യത്ത് വലിയ നിക്കല്‍ ശേഖരം ഉള്ളതിനാല്‍ ലോകോത്തര ഇലക്ട്രിക് ബാറ്ററി വ്യവസായം ആരംഭിക്കണമെന്ന് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ മസ്‌കിനോട് ആവശ്യപ്പെട്ടിരുന്നു.

ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ ‘ജോക്കോവി’ വിഡോഡോ ടെക്സാസിലെ ബോക ചിക്കയിലെ സ്റ്റാര്‍ബേസ്, സ്പേസ് എക്സിന്റെ റോക്കറ്റ് നിര്‍മ്മാണ കേന്ദ്രം, ടെസ്റ്റ് സൈറ്റ്, സ്പേസ് പോര്‍ട്ട് എന്നിവിടങ്ങളില്‍ വച്ച് മസ്‌കിനെ കാണുകയും ഇന്തോനേഷ്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഇന്തോനേഷ്യയുടെ ഭാവിയില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്ന് മസ്‌ക് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇന്തോനേഷ്യയുടെ ഉയര്‍ന്ന ജനസംഖ്യയും സാമ്പത്തിക വളര്‍ച്ചയും രാജ്യത്ത് താത്പര്യമുുള്ള ഘടകങ്ങളായി മസ്‌ക് പരാമര്‍ശിച്ചിുന്നു. തങ്ങളുടെ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ പുറത്തിറക്കുന്നതിന് സര്‍ക്കാരില്‍ നിന്ന് വെല്ലുവിളികള്‍ നേരിട്ടതായി മസ്‌ക് പറഞ്ഞിരുന്നു.
നിലവില്‍, ഇന്‍ഷുറന്‍സ്, ഷിപ്പിംഗ് ചെലവുകള്‍ ഉള്‍പ്പെടെ 40,000 ഡോളറില്‍ കൂടുതല്‍ വിലയുള്ള (30 ലക്ഷം രൂപ) ഇറക്കുമതി ചെയ്യുന്ന കാറുകള്‍ ഇന്ത്യ 100 ശതമാനം നികുതി ചുമത്തുന്നതും, 30 ലക്ഷത്തില്‍ താഴെയുള്ള കാറുകള്‍ക്ക് 60 ശതമാനം നികുതി ഈടാക്കുകയും ചെയ്യുന്നുണ്ടെന്ന് മസ്‌ക് ചൂണ്ടിക്കാട്ടി.

Content Highlight: Elon Musk to visit Indonesia

We use cookies to give you the best possible experience. Learn more