ന്യൂയോർക്ക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാനാർത്ഥിക്ക് 2032ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകുമെന്ന് എലോൺ മസ്ക്. ബ്രേക്ക് ത്രൂ പ്രൈസ് ചടങ്ങിന്റെ പത്താം വാർഷിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2024ൽ ആരാണ് വൈറ്റ് ഹൗസ് നേടുകയെന്ന് ചോദിച്ച അദ്ദേഹം 2032ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എ. ഐ) സ്ഥാനാർത്ഥിക്ക് മത്സരിക്കാനാകുമെന്ന് താൻ വിശ്വാസിക്കുന്നതായി പറഞ്ഞു.
2024ൽ ആരു വിജയിക്കുമെന്ന എലോൺ മസ്കിന്റെ ചോദ്യത്തിന് ടെസ്ല സി.ഇ.ഒ 2032ൽ വൈറ്റ് ഹൗസിൽ ആര് വിജയിക്കുമെന്നും ഏത് തരം ആർടിഫിഷ്യൽ ഇന്റലിജെൻസ് വരുമെന്നും ചോദിക്കുകയായിരുന്നു. ചോദ്യത്തിന് മറുപടിയെന്നോണമാണ് എലോൺ മസ്ക് മറുപടി നൽകിയത്.
നേരത്തെ തെരഞ്ഞെടുപ്പിലെ എ. ഐകളുടെ സ്വാധീനത്തെ കുറിച്ച് എലോൺ മസ്ക് സംസാരിച്ചിരുന്നു. എ. ഐ വേണ്ടത്ര സ്മാർട്ട് ആണെങ്കിൽ അത് ജനാധിപത്യത്തിന് തുരങ്കം വെക്കുമെന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്. 2026ൽ എ.ഐ മനുഷ്യനെക്കാൾ സ്മാർട്ട് ആകുമെന്നും അദ്ദേഹം പ്രവചിച്ചിരുന്നു.
എ.ജി.ഐ ( ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ്) ഏറ്റവും മിടുക്കനായ മനുഷ്യനെക്കാൾ മിടുക്കൻ ആകുമെന്ന് നിർവചിക്കണമെങ്കിൽ അടുത്ത രണ്ടുവർഷം കൂടി വേണ്ടിവരുമെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു.
Content Highlight: Elon Musk said that In the 2032 American election A candidate will Be An AI