മസ്കിന്റെ ജീവിതം ഇനി സിനിമയിൽ
Film News
മസ്കിന്റെ ജീവിതം ഇനി സിനിമയിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 11th November 2023, 11:27 am

ഇലോൺ മസ്കിന്റെ ജീവിതം സിനിമയാകുന്നു. ടെസ്ലയുടെ സ്ഥാപകനായ ഇലോൺ മസ്കിന്റെ ജീവിതം ദി റെസ്ലർ, ബ്ലാക്ക് സ്വാൻ, മദർ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ ഡാരൻ ആരോനോഫ്സ്കിയാണ് സംവിധാനം ചെയ്യുന്നത്.

എ24 പ്രൊഡക്ഷൻ ഹൗസ് നിർമിക്കുന്ന ചിത്രത്തിൽ മസ്കിന്റെ വ്യക്തി ജീവിതത്തിനപ്പുറം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്പേസ് റിസേർച്ച്‌ തുടങ്ങിയവയും സിനിമ ചർച്ച ചെയ്യുമെന്നാണ് സൂചന.

വാൾട്ടർ ഐസക്സൺ രചിച്ച ‘ഇലോൺ മസ്ക്’ എന്ന പുസ്തകത്തെ ആസ്‌പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. മസ്കിന്റെ ജീവചരിത്രമായിരുന്നു ഈ പുസ്തകം. മുൻപ് അദ്ദേഹത്തിന്റെ പുസ്തകം ആധാരമാക്കി സ്റ്റീവ് ജോബ്സിന്റെ ജീവിതവും വെള്ളിത്തിരയിൽ എത്തിയിരുന്നു.

പുതിയ സിനിമയിലെ താരങ്ങളെ കുറിച്ചോ മറ്റു നിർമാണ കമ്പനികളെ കുറിച്ചോ കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. ബ്ലാക്ക് സ്വാൻ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഓസ്കാർ നോമിനേഷൻ നേടിയ സംവിധായകൻ ഡാരനും മികച്ച നടനുള്ള ഓസ്കാർ ബ്രെൻഡൻ ഫ്രോസറിന് നേടി കൊടുത്ത ദി വെയ്ൽ ഒരുക്കിയ എ24 പ്രൊഡക്ഷനും ഒന്നിക്കുമ്പോൾ മികച്ച സിനിമ തന്നെ കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.

Content Highlight: Elon Musk’s Life Becomes a Movie