കാലിഫോർണിയ: വാട്സ്ആപ്പ് സുരക്ഷയിൽ മുന്നറിയിപ്പുമായി എലോൺ മസ്ക്. വ്യക്തിഗത ഡാറ്റ കൈകാര്യം ചെയ്യുന്നതിൽ സുരക്ഷാ ഭീഷണി നില നിൽക്കുന്നുണ്ടെന്നാണ് മസ്കിന്റെ വെളിപ്പെടുത്തൽ.
വാട്സ്ആപ്പ് സന്ദേശങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തതാണെങ്കിൽ, ഞങ്ങളുടെ ചാറ്റുകളിൽ ചർച്ച ചെയ്യുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങൾ എന്തുകൊണ്ടാണ് കാണുന്നത്? എന്ന ഉപയോക്താവിനുള്ള മറുപടിയായാണ് മസ്ക് ഇക്കാര്യം എക്സിൽ കുറിച്ചത്.
വാട്സ്ആപ്പ് ഉപയോക്തൃ ഡാറ്റ പരിശോധിക്കുകയും അത് വിശകലനം ചെയ്യുകയും ടാർഗെറ്റുചെയ്‌ത പരസ്യത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു, ഇത് ഉപയോക്താക്കളെ ഉൽപ്പന്നമാക്കി മാറ്റുന്നു. വാട്ട്‌സ്ആപ്പ് എല്ലാ രാത്രിയിലും നിങ്ങളുടെ ഉപയോക്തൃ ഡാറ്റ എടുക്കുന്നു .
ചില ആളുകൾ ഇപ്പോഴും ഇത് സുരക്ഷിതമാണെന്നാണ് കരുതുന്നത്. എന്നാൽ വാട്സ്ആപ്പ് സുരക്ഷിതമല്ല. വാട്സ്ആപ്പ് ഫേസ്ബുക്കും എല്ലാം ആശങ്കയുടെ പരിധിയിൽ വരുന്നത് തന്നെയാണ്. ആളുകൾ കരുതുന്ന പോലെ ഇതെല്ലം സുരക്ഷിതമായ ഇടങ്ങളല്ല,’ എലോൺ മസ്ക് പറഞ്ഞു.
ഉപയോക്താവ് ആശയവിനിമയം നടത്തുന്ന ഉപയോക്തൃ ലൊക്കേഷൻ പോലെയുള്ള മെറ്റാഡാറ്റ, ഉപയോക്താവ് ഓൺലൈനിലായിരിക്കുമ്പോഴുള്ള പാറ്റേണുകൾ മുതലായവ, മെറ്റാ സേവനങ്ങളിലുടനീളം ടാർഗെറ്റുചെയ്‌ത പരസ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെന്ന് ഗവേഷകൻ ടോമി മിസ്കും വ്യക്തമാക്കി. എലോൺ മസ്‌ക് പറഞ്ഞത് ശരിയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ മസ്കിന്റെ പ്രസ്താവനക്ക് പിന്നാലെ മറുപടിയുമായി വാട്സ്ആപ്പ് തലവൻ വിൽ കാത്ത്കാർട്ട് രംഗത്തെത്തി.
‘ പലരും ഇക്കാര്യം ഇതിനകം പറഞ്ഞിട്ടുണ്ട്, പക്ഷേ എപ്പോഴും അത് തന്നെ ആവർത്തിക്കുന്നതിൽ കാര്യമില്ല. ഇത് ശരിയല്ല. ഞങ്ങൾ സുരക്ഷയെ ഗൗരവമായി കാണുന്നു, അതുകൊണ്ടാണ് ഞങ്ങൾ നിങ്ങളുടെ സന്ദേശങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്യുന്നത്. അവ എല്ലാ രാത്രിയും ഞങ്ങൾക്ക് അയക്കുന്നില്ല,’ കാത്ത്കാർട്ട് എക്‌സിൽ പറഞ്ഞു.