വാഷിങ്ടൺ: യു.എസ് പ്രസിഡൻ്റ് തെരെഞ്ഞെടുപ്പിൽ ഗൂഗിൾ ഇടപെടുന്നുണ്ടെന്ന് ടെസ്‌ല, സ്‌പേസ് എക്‌സ് സി.ഇ.ഒ എലോൺ മസ്ക്. മുൻ യു.എസ് പ്രസിഡൻ്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിനെതിരെ ഗൂഗിളിന് സെർച്ച് നിരോധനമുണ്ടെന്ന് എലോൺ മസ്‌ക് പറഞ്ഞു.
വാഷിങ്ടൺ അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഗൂഗിൾ ഇടപെട്ടാൽ തങ്ങൾ ഒരുപാട് പ്രശ്‌നങ്ങൾ നേരിടേണ്ടിവരുമെന്നും മസ്ക് ആരോപിച്ചു. ഗൂഗിളിൽ ഡൊണാൾഡ് ട്രംപ് എന്ന് സെർച്ച് ചെയ്തതിൻ്റെ സ്ക്രീൻ ഷോർട്ട് എക്സിൽ പങ്കുവെച്ചു കൊണ്ടായിരുന്നു മസ്കിൻ്റെ ആരോപണം.
ഗൂഗിളിൽ ഡൊണാൾഡ് ട്രംപ് എന്ന് തെരയുമ്പോൾ പ്രസിഡൻ്റ് ഡൊണാൾഡ് ടക്ക് എന്നും പ്രസിഡൻ്റ് ഡൊണാൾഡ് റീഗൻ എന്നുമുള്ള ഓപ്ഷനുകളാണ് ഗൂഗിൾ കാണിക്കുന്നതെന്നും മസ്ക് പറഞ്ഞു. തുടർന്ന് മസ്കിൻ്റെ ആരോപണത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ രംഗത്തെത്തി. ഗൂഗിൾ ഡെമോക്രാറ്റുകളുടെ കൈവശമാണെന്ന് ചിലർ പറഞ്ഞപ്പോൾ, മറ്റു ചിലർ ഈ ആരോപണം അനാവശ്യമാണെന്ന് രേഖപ്പെടുത്തി.
അമേരിക്കൻ വൈസ് പ്രസിഡൻ്റും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയുമായ കമല ഹാരിസും എതിർ സ്ഥാനാർത്ഥി ട്രംപും തമ്മിലുള്ള പ്രസിഡൻഷ്യൽ മത്സരം കടുത്തതാകുമെന്നാണ് റിപ്പോർട്ടുകൾ വരുന്ന പശ്ചാത്തലത്തിലാണ് മസ്‌ക് ഈ ആരോപണവുമായി രംഗത്തെത്തിയത്.
യു.എസ് പ്രസിഡൻ്റ് തെരെഞ്ഞെടുപ്പിൽ നിന്നും പിൻമാറിയ പ്രസിഡൻ്റ് ജോ ബൈഡനാണ് തൻ്റെ പിൻഗാമിയായി കമല ഹാരിസിനെ പ്രഖ്യാപിച്ചത്. ജൂലൈ 27 ന് ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി പ്രസിഡൻ്റ് തെരെഞ്ഞെടുപ്പിനുള്ള നാമനിർദശേ പത്രികയിൽ കമല ഹാരിസ് ഒപ്പുവച്ചു.
സ്വന്തം പാർട്ടിക്കുള്ളിൽ നിന്നു തന്നെ വിയോജിപ്പുകൾ ശക്തമായതിനെ തുടർന്നാണ് ബൈഡൻ തെരെഞ്ഞെടുപ്പിൽ നിന്നും പിൻമാറിയത്.
Content Highlight: Elon Musk Claims Google Placed Search Ban On Donald Trump