| Monday, 13th December 2021, 11:56 pm

'ചൊവ്വയെക്കുറിച്ച് സ്വപ്‌നം കണ്ട് ഭൂമിയില്‍ ജീവിക്കുന്നയാള്‍'; ഇലോണ്‍ മസ്‌ക് ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

2021ലെ ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി ടെസ്‌ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കിനെ തെരഞ്ഞെടുത്തു.

”ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിക്ക് സ്വന്തമായി ഒരു വീടില്ല, ഈയിടെയായി തന്റെ സൗഭാഗ്യങ്ങളെല്ലാം വില്‍ക്കുന്നു,” എന്നാണ് മസ്‌കിനെ വിശേഷിപ്പിച്ചു കൊണ്ട് ടൈം മാഗസിന്‍ കുറിച്ചത്.

”ഭ്രമണപഥത്തിലേയ്ക്ക് സാറ്റലൈറ്റ് വിടുന്നു. ഗ്യാസോ ഡ്രൈവറെപ്പോലുമോ വേണ്ടാത്ത കാര്‍ ഓടിക്കുന്നു. ഇദ്ദേഹത്തിന്റെ ഒരു വിരല്‍ സ്പര്‍ശം കൊണ്ട് തന്നെ സ്റ്റോക്ക് മാര്‍ക്കറ്റ് കുത്തനെ ഉയരുകയും താഴുകയും ചെയ്യുന്നു.

ചൊവ്വയെക്കുറിച്ച് സ്വപ്‌നം കണ്ട് ഭൂമിയില്‍ ജീവിക്കുന്നയാള്‍,” ടൈം പറഞ്ഞു.

ഭൂമി എന്ന ഗ്രഹത്തെ രക്ഷിക്കാനും മനുഷ്യന് താമസിക്കാന്‍ മറ്റൊരു ഗ്രഹത്തെ ഒരുക്കിയെടുക്കാനും ആഗ്രഹിക്കുന്നയാളാണ് ഇലോണ്‍ മസ്‌കെന്നും ടൈം മാഗസിന്‍ റിപ്പോര്‍ട്ടില്‍ പുകഴ്ത്തുന്നു.

”കോമാളി, ജീനിയസ്, ദീര്‍ഘവീക്ഷണമുള്ളവന്‍, വ്യവസായി, ഷോമാന്‍ എല്ലാത്തിന്റേയും സങ്കരയിനം. ഇലക്ട്രിക് കാറുകള്‍ കണ്ടുപിടിച്ച് ചൊവ്വയിലേയ്ക്ക് പോവുന്നു,” കുറിപ്പില്‍ പറയുന്നു.

ബഹിരാകാശ ഗവേഷണത്തിന് വേണ്ടി മസ്‌ക് സ്ഥാപിച്ചതാണ് സ്‌പേസ് എക്‌സ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Elon Musk as Time magazine person of the year

We use cookies to give you the best possible experience. Learn more