| Tuesday, 12th March 2024, 9:48 pm

ഡബ്ല്യു.പി.എല്ലില്‍ എല്ലിസ് പെറിയുടെ താണ്ഡവം; മുംബൈയെ 113ന് വീഴ്ത്തി തകര്‍പ്പന്‍ റെക്കോര്‍ഡ് സ്വന്തമാക്കി

സ്പോര്‍ട്സ് ഡെസ്‌ക്

ഡബ്ല്യു.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ്- റോയല്‍ ചലഞ്ചേഴ്‌സ് മത്സരം പുരോഗമിക്കുകയാണ്. അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. 19 ഓവറില്‍ 113 റണ്‍സിനാണ് മുംബൈ തകര്‍ന്നത്.

ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് വേണ്ടി ഹെയ്‌ലി മാത്യൂസ് 23 പന്തില്‍ നിന്ന് രണ്ട് സിക്‌സറും രണ്ടു ബൗണ്ടറിയും അടക്കം 26 റണ്‍സ് നേടിക്കൊടുത്തു. മറുഭാഗത്ത് മലയാളി താരം സജന സജീവന്‍ 21 പന്തില്‍ നിന്ന് ഒരു സിക്‌സും അഞ്ച് ഫോറും അടക്കം 30 റണ്‍സ് ആണ് നേടിയത്.

പിന്നീടങ്ങോട്ട് മുംബൈയ്ക്ക് തകര്‍ച്ചയുടെ പൂരമായിരുന്നു. റോയല്‍ ചലഞ്ചേഴ്‌സിന്റെ ബൗളിങ് നിരയിലെ എല്ലിസ് പെറിയുടെ തീപാറുന്ന പേസ് അറ്റാക്കിങ്ങിലാണ് മുംബൈ തകര്‍ന്നടിഞ്ഞത്. ആറു വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. നാല് ഓവര്‍ എറിഞ്ഞ് 15 റണ്‍സ് വിട്ടുകൊടുത്ത 3.75 എന്ന കിടിലന്‍ എക്കണോമിയിലാണ് താരം വിക്കറ്റ് വേട്ടക്ക് മുന്‍കൈ എടുത്തത്.

സജന സജീവന്‍ (30), നാറ്റ് സൈവര്‍ ബ്രാന്‍ഡ് (10), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (0), അമേലിയ കെര്‍ (2), അമന്‍ജോത് കൗര്‍ (4) എന്നിവരെയാണ് എല്ലിസ് പുറത്താക്കിയത്.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോര്‍ഡും താരത്തെ തേടിയെത്തിയിരിക്കുകയാണ്
ഡബ്ലിയു.പി.എല്‍ ചരിത്രത്തില്‍ ആദ്യമായി ആറ് വിക്കറ്റ് സ്വന്തമാക്കുന്ന താരം എന്ന നേട്ടമാണ് താരത്തിന് വന്നുചേര്‍ന്നത്.

എലിസിന് പുറമേ സോഫി മോളിനെക്‌സ്, സോഫി ഡിവൈന്‍, ശോഭന ആശ, ശ്രെയങ്ക പാട്ടില്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി. സജനയാണ് മുംബൈക്ക് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയത്. പ്രിയങ്ക പാലാ 19 റണ്‍സ് നേടി പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങില്‍ റോയല്‍ ചലഞ്ചേഴ്‌സ് രണ്ടോവര്‍ പിന്നിടുമ്പോള്‍ 12 റണ്‍സ് നേടിയിട്ടുണ്ട്. സ്മൃതി മന്ദാന ഏഴു റണ്‍സും സോഫി മോളിനെക്‌സ് നാലു റണ്‍സ് നേടി ക്രീസില്‍ തുടരുന്നുണ്ട്.

Content Highlight: Ellyse Perry In Record Achievement

We use cookies to give you the best possible experience. Learn more