വിയന്ന: മാരത്തണില്‍ ചരിത്രം കുറിച്ച് കെനിയയുടെ എലിയുഡ് കിപ്ചോഗി. മാരത്തണില്‍ 42.195 കിലോമീറ്റര്‍ ദൂരം ഒരുമണിക്കൂര്‍ 59 മിനിറ്റ് 40 സെക്കന്റില്‍ പൂര്‍ത്തിയാക്കിയാണ് 34 വയസ്സുള്ള കെനിയന്‍ താരം ചരിത്രം സൃഷ്ടിച്ചത്. മാരത്തണ്‍ രണ്ട് മണിക്കൂറില്‍ താഴെ സമയമെടുത്ത് ഓടി എത്തുന്ന ആദ്യ താരമാണ് കിപ്ചോഗി.
വിയന്നയിലെ പ്രേറ്റര്‍ പാര്‍ക്കിലാണു ചരിത്രസമയം കുറിച്ചത്. രാജ്യാന്തര അത്ലറ്റിക് ഫെഡറഷന്റെ അംഗീകാരമില്ലാത്ത മത്സരമായതിനാല്‍ കെനിയ താരത്തിന്റെ വിയന്ന പ്രകടനം റെക്കോര്‍ഡ് പുസ്തകത്തില്‍ കയറിയില്ല.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ബര്‍ലിന്‍ മാരത്തണില്‍ കിപ്ചോഗി കണ്ടെത്തിയ രണ്ട് മണിക്കുര്‍ 1.39 മിനിറ്റാണു നിലവിലെ റെക്കോര്‍ഡ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഒളിമ്പിക്സ് മാരത്തണ്‍ സ്വര്‍ണ്ണ ജേതാവും നിലവിലെ ലോക റെക്കോര്‍ഡുകാരനുമാണ് ചരിത്രം കുറിച്ചത്. മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയതിനു സമാനമായ ചരിത്ര സംഭവമെന്നാണ് കിപ്ചോഗി നേട്ടത്തെ വിശേഷിപ്പിച്ചത്.
രണ്ടു വര്‍ഷം മുന്‍പും താന്‍ ഇത്തരത്തില്‍ ഒരു ശ്രമം നടത്തിയിരുന്നെന്നും കിപ്ചോഗി പറഞ്ഞു.