ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിൽ ഇതാദ്യം; 32 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇംഗ്ലീഷുകാരൻ
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലുട്ടോണ്‍ ടൗണിന് മിന്നും വിജയം. ബ്രൈറ്റണിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ലുട്ടോണ്‍ ടൗണ്‍ തകര്‍ത്തുവിട്ടത്.
മത്സരത്തില്‍ ലുട്ടോണ്‍ ടൗണിന് വേണ്ടി ഇംഗ്ലീഷ് താരം എലിയോ അഡെബയോ ഹാട്രിക് നേടി തകര്‍പ്പന്‍ പ്രകടമാണ് കാഴ്ചവെച്ചത്. ഇതിനു പിന്നാലെ ഒരു ചരിത്രനേട്ടമാണ് ഇംഗ്ലീഷ് താരത്തെ തേടിയെത്തിയത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ലുട്ടോണ്‍ ടൗണിന് വേണ്ടി ഹാട്രിക് നേടുന്നത്. 1992ല്‍ ആരംഭിച്ച ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലുട്ടോണ്‍ ടൗണിനായി ആദ്യ ഹാട്രിക് പിറന്നത് എലിയോയിലൂടെ ആയിരുന്നു. നീണ്ട 32 വര്‍ഷങ്ങള്‍ക്കുശേഷമാണ് ലുട്ടോണ്‍ ടൗണ്‍ ചരിത്രം കുറിച്ചത്.
ലുടോൺ ടൗണിന്റെ ഹോം ഗ്രൗണ്ടായ കെനിൽവർത്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 3-4-2-1 എന്ന ഫോർമേഷനിലാണ് ഇരുടീമുകളും കളത്തിലിറങ്ങിയത്.
മത്സരത്തില്‍ 1, 42, 56 എന്നീ മിനിട്ടുകളിലായിരുന്നു അഡെബയോയുടെ മൂന്ന് ഗോളുകള്‍ പിറന്നത്. ചിഡോസി ഒഗ്‌ബെന്റെ വകയായിരുന്നു ലുട്ടോണിന്റെ ബാക്കിയുള്ള ഒരു ഗോള്‍ പിറന്നത്.
വിജയത്തോടെ 21 മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയവും നാല് സമനിലയും 12 തോല്‍വിയുമായി 19 പോയിന്റോടെ 17ാം സ്ഥാനത്താണ് ലുട്ടോണ്‍ ടൗണ്‍. ഫെബ്രുവരി മൂന്നിന് ന്യൂകാസില്‍ യൂണൈറ്റഡിനെതിരെയാണ് ലുട്ടോണിന്റെ അടുത്ത മത്സരം. ന്യൂകാസിലിന്റെ ഹോം ഗ്രൗണ്ടാണ് സെന്റ് ജെയിംസ് പാര്‍ക്കാണ് വേദി.
Content Highlight: Elijah Adebayo scores Luton town first hat trick in Premier League history.