'വരവര റാവുവിന്റെ ആരോഗ്യനില സാധാരണ നിലയില്‍'; ജയിലിലേക്ക് തിരികെ എത്തിക്കണമെന്ന് എന്‍.ഐ.എ
മുംബൈ: 2018ലെ ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ കവിയും ആക്ടിവിസ്റ്റുമായ വരവര റാവുവിന്റെ ആരോഗ്യനില സാധാരണ നിലയിലാണെന്നും ജയിലിലേക്ക് തിരികെ എത്തിക്കണമെന്നും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ). വെള്ളിയാഴ്ച ബോംബെ ഹൈക്കോടതിയിലാണ് എന്‍.ഐ.എ ഇക്കാര്യം ആവശ്യപ്പെട്ടത്.
മുംബൈയിലെ നാനാവതി ആശുപത്രി വെള്ളിയാഴ്ച വരവര റാവുവിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള രേഖാമൂലമുള്ള ക്ലിനിക്കല്‍ റിപ്പോര്‍ട്ട് ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. അദ്ദേഹത്തിന്റെ നാഡീകളുടെ അവസ്ഥ സാധാരണ നിലയിലാണെന്നും ‘അദ്ദേഹത്തിന് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുമെന്നും’ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 82 കാരനായ അദ്ദേഹത്തെ വിവിധ മെഡിക്കല്‍ വിദഗ്ധര്‍ പരിശോധിച്ചതായി ആശുപത്രി അറിയിച്ചു.
എന്‍.ഐ.എയുടെ ചെലവില്‍ സമഗ്രമായി വൈദ്യപരിശോധന നടത്തി ഡിസംബര്‍ 17 ന് അടുത്ത വാദം കേള്‍ക്കുന്നതിന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സ്വകാര്യ ആശുപത്രിക്ക് ഡിസംബര്‍ 3 ന് ഹൈക്കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചിരുന്നു. ഫെബ്രുവരിയില്‍ ആറ് മാസത്തേക്ക് റാവുവിന് കോടതി മെഡിക്കല്‍ ജാമ്യം അനുവദിച്ചിരുന്നു. പിന്നീട് ജാമ്യം നീട്ടുകയായിരുന്നു.
ഡിസംബര്‍ 20 വരെയാണ് തിരിച്ച് ജയിലിലേക്ക് പോകാനുള്ള സമയം കോടതി അനുവദിച്ചത്.
അതേസമയം, ഭീമാ കൊറേഗാവ് കേസില്‍ അഭിഭാഷകയും ആക്ടിവിസ്റ്റുമായ സുധാ ഭരദ്വാജിന് ഡിസംബര്‍ ആദ്യ ആഴ്ച ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
ഈ വര്‍ഷം ജൂലൈ 5 ന് മെഡിക്കല്‍ ജാമ്യത്തിനായി കാത്തിരിക്കുന്നതിനിടെ ജെസ്യൂട്ട് പുരോഹിതന്‍ സ്റ്റാന്‍ സ്വാമി ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടിരുന്നു. കേസിലെ മറ്റ് പ്രതികള്‍ വിചാരണ തടവുകാരായി കസ്റ്റഡിയിലാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Contnet Highlights: Elgaar Parishad case: Varavara Rao’s condition normal, hospital tells HC; NIA wants him in jail