| Tuesday, 18th September 2018, 11:03 am

ഈ രീതിയില്‍ വീടുകള്‍ നിര്‍മ്മിച്ചാല്‍ ഏത് വെള്ളപ്പൊക്കത്തിലും സുരക്ഷിതരായിരിക്കാം

എ പി ഭവിത

ഓരോ മഴക്കാലത്തും കുട്ടനാട്ടില്‍ വെള്ളപ്പൊക്കമുണ്ടാകുന്നുണ്ട്. വീടുകളില്‍ വെള്ളം കയറി നാശനഷ്ടങ്ങളുണ്ടാകും. ഇതിനെ അതിജീവിക്കാന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ തേടുകയാണ് കുട്ടനാട്ടുകാര്‍. ആ വഴി ഇതാണ്.

വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുന്ന വീടുകള്‍ നിര്‍മ്മിക്കുകയാണ് കുട്ടനാട്ടുകാര്‍. ഇത്തരം വീടുകളില്‍ ഇത്തവണത്തെ വെള്ളപ്പൊക്കത്തില്‍ വെള്ളം കയറിയില്ല. വീടും വീട്ടുപകരണങ്ങളും മുങ്ങിപ്പോകില്ല എന്നതാണ് ഇത്തരം വീടുകളിലേക്ക് മാറാന്‍ കുട്ടനാട്ടുകാരെ പ്രേരിപ്പിക്കുന്നത്. കൈനകരി സ്വദേശിയായ വിശാലാക്ഷന്‍ തന്റെ വീട്ട് പ്രളയത്തെ അതിജീവിച്ചതിങ്ങനെയെന്ന് പറയുന്നു.

ഇത്തരം വീടുകളിലെ ശുചിമുറിയും പ്രത്യേക രീതിയിലാണ് നിര്‍മ്മിക്കുന്നത്. നിര്‍മ്മാണ ചിലവ് കൂടുതലാണെന്നാണ് വിശാലാക്ഷന്‍ പറയുന്നു.

എ പി ഭവിത

ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.