| Saturday, 23rd May 2015, 9:41 am

മോഹന്‍ലാല്‍ ആനക്കൊമ്പ് സൂക്ഷിച്ചത് നിയമവിരുദ്ധമെന്ന് വനം വകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടന്‍ മോഹന്‍ലാല്‍ ആനക്കൊമ്പ് സൂക്ഷിച്ചത് രേഖകളൊന്നും കൈവശമില്ലാതെയെന്ന് വനംവകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. നിയമവിരുദ്ധമായി കൈവശം വെച്ചിരുന്ന ആനക്കൊമ്പാണ് പിടിച്ചെടുത്തതെന്നും മലയാറ്റൂര്‍ ഡി.എഫ്.ഒ കെ. വിജയനാഥന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖ മോഹന്‍ലാലിന്റെ പക്കലുണ്ടായിരുന്നില്ല. മോഹന്‍ലാലിന്റെ കൈവശമുണ്ടായിരുന്നത് യഥാര്‍ത്ഥ ആനക്കൊമ്പുകളാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ആനക്കൊമ്പുകള്‍ മഹസര്‍ തയാറാക്കി സര്‍ക്കാര്‍ കസ്റ്റഡിയിലെടുത്തു. എന്നാല്‍, മതിയായ ബോണ്ടുകള്‍ കെട്ടിവെച്ചതിന്റെ അടിസ്ഥാനത്തില്‍ ആനക്കൊമ്പുകള്‍ ആന്റണി പെരുമ്പാവൂരിന് കൈമാറി. കേസന്വേഷണം പുരോഗമിക്കുകയാണെന്നും പിടിച്ചെടുത്ത ആനക്കൊമ്പുകള്‍ സര്‍ക്കാറിന്റെ കസ്റ്റഡിയില്‍ തന്നെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പിടിച്ചെടുത്ത ആനക്കൊമ്പുകള്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കാതെ വിട്ടുനല്‍കിയതിനെതിരെ പാലക്കാട്ടെ ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രോട്ടക്ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി പരിഗണിച്ചത്.

കൂടുതല്‍ വായനയ്ക്ക്

തീര്‍ച്ചയായും കണ്ടിരിക്കേണ്ട പത്ത് മോഹന്‍ലാല്‍ ചിത്രങ്ങള്‍ (22.5.2015)

കണ്ണുനീരിനെ വില്‍പ്പനക്ക് വെക്കരുതെന്ന് മാധ്യമങ്ങളോട് മോഹന്‍ലാല്‍(23.5.2012)

We use cookies to give you the best possible experience. Learn more