കൊച്ചി: മലയാറ്റൂര്‍ ആനവേട്ടക്കേസിലെ മുഖ്യപ്രതി മരിച്ചനിലയില്‍. ഐക്കരമറ്റം വാസുവിനെയാണ് മഹാരാഷ്ട്രയിലെ ദുര്‍ഗ്ഗാപൂരില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മലയാറൂറ്ര്‍വാഴച്ചാല്‍ ഡിവിഷനില്‍ ഉള്‍പ്പെട്ട ആനവേട്ട കേസില്‍ കുട്ടമ്പുഴ സ്വദേശികളായ ഏഴ് പ്രതികളില്‍ ഒരാളാണ് ഐക്കര വാസു. കേസില്‍ ഇതേ വരെ തിരുവനന്തപുരത്തുനിന്നും 13 പേരെയും എറണാകുളം ജില്ലയിലെ കുട്ടമ്പുഴയില്‍ നിന്നും മൂന്നുപേരെയും പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
മരിച്ച ഐക്കര വാസു ആനവേട്ട സംഘത്തിലെ വെടിവെപ്പുകാരില്‍ ഒരാളാണ്. ആണ്ടികുഞ്ഞ് എന്നറിയപ്പെടുന്ന ജിജോ, എല്‍ദോസ് എന്നിവരാണ് സംഘത്തിലെ മറ്റ് വെടിവെപ്പുകാര്‍. ഇവര്‍ക്കൊപ്പം ജോര്‍ജ്കുട്ടി, ഷിജു, അജീഷ്, എന്നിവര്‍ക്കെതിരെയും കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഐക്കരമറ്റം വാസുവിന്റെ സഹോദരി അംബിക, ഇവരുടെ ഭര്‍ത്താവ് ലക്ഷ്മണന്‍, ഷീജ എന്നിവരും പിടിയിലായിരുന്നു.
മുഖ്യപ്രതികള്‍ പിടിയിലായാലെ ആനവേട്ടയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുകയുള്ളൂ എന്ന് വനം വകുപ്പം വ്യക്തമാക്കിയിരുന്നു. നിലവില്‍ പിടിയിലായവരില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.